കേരളത്തിൽ 1603 നഴ്സ്, ശമ്പളം: 17,000 രൂപ

nurse
SHARE

നാഷനൽ ഹെൽത്ത് മിഷനു (ആരോഗ്യ കേരളം) കീഴിൽ കേരളത്തിലെ 14 ജില്ലകളിൽ മിഡ് ലെവൽ സർവീസ് പ്രൊവൈഡർ (സ്റ്റാഫ് നഴ്സ്) തസ്തികയിൽ ദ് സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് (സിഎംഡി) അപേക്ഷ ക്ഷണിച്ചു. 1603 ഒഴിവുകൾ. കരാർ  നിയമനം. ജനുവരി 8 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

യോഗ്യത: ബിഎസ്‌സി നഴ്സിങ്/ ജിഎൻഎം. ഒരു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം.

പ്രായപരിധി: 40 വയസ്. 

2020 ഡിസംബർ 1 അടിസ്ഥാനമാക്കി യോഗ്യത, പ്രായം എന്നിവ കണക്കാക്കും. 

പരിശീലനം: നാല് മാസം പരിശീലനം ഉണ്ടായിരിക്കും. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവരെ മിഡ് ലെവൽ സർവീസ് പ്രൊവൈഡർ (എംഎൽഎസ്പി) തസ്തികയിൽ നിയമിക്കും.

ശമ്പളം: പരിശീലന സമയത്ത് 17,000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് 17,000 രൂപ+ 1000 രൂപ (യാത്രാബത്ത) ലഭിക്കും.

അപേക്ഷാഫീസ്: 325 രൂപ. ഒാൺലൈനായി ഫീസടയ്ക്കണം.

തിരഞ്ഞെടുപ്പ്: യോഗ്യത, എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.

അപേക്ഷിക്കേണ്ടവിധം: www.cmdkerala.net എന്ന വെബ്സൈറ്റ് മുഖേന ഒാൺലൈനായി അപേക്ഷിക്കണം. ഉദ്യോഗാർഥികൾ ഏതെങ്കിലും ഒരു ജില്ലയിലേക്ക് മാത്രം അപേക്ഷിച്ചാൽ മതി. അപേക്ഷ അയയ്ക്കുന്നതു സംബന്ധിച്ച വിവശദവിരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. നിർദേശങ്ങൾ പൂർണ്ണമായി വായിച്ചു മനസ്സിലാക്കിയതിനുശേഷം മാത്രം അപേക്ഷിക്കുക.

കോഴിക്കോട് NHM

നാഷനൽ ഹെൽത്ത് മിഷനു കീഴിൽ കോഴിക്കോട് ജില്ലയിൽ വിവിധ തസ്തികകളിൽ അവസരം. കരാർ/ ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. 

മെഡിക്കൽ ഒാഫിസർ, മെഡിക്കൽ ഒാഫിസർ- ആയുർവേദ, പീഡിയാട്രീഷ്യൻ, എപ്പിഡെമിയോളജിസ്റ്റ്, സ്റ്റാഫ് നഴ്സ്, സിവിൽ എൻജിനീയർ, ആർബിഎസ്കെ നഴ്സ്, ഒാഫിസ് സെക്രട്ടറി, കൺസൽറ്റന്റ്- ക്വാളിറ്റി അഷ്വറൻസ്, സ്റ്റാഫ് നഴ്സ്- പീഡിയാട്രിക് കാർഡിയോളജി യൂണിറ്റ് എന്നിങ്ങനെയാണ് അവസരം. അപേക്ഷകർ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖയും സഹിതം ജനുവരി ഒന്നിന് വൈകീട്ട് അഞ്ചിനകം ജില്ലാ പ്രോഗ്രാം മാനേജര്‍, ആരോഗ്യകേരളം, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് 673020 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. കവറിനു പുറത്ത് തസ്തികയുടെ പേര് എഴുതണം. www.arogyakeralam.gov.in

English Summary: National Health Mission Nurse Recruitment

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA