ADVERTISEMENT

ഗുരുവായൂർ, മലബാർ, തിരുവിതാംകൂർ ദേവസ്വം ബോർഡുകളിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  ക്ലാർക്ക് തസ്തികയിലെ 10 ഒഴിവുൾപ്പെടെ 26 ഒഴിവുകളാണുള്ളത്. ഹിന്ദു മതത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്കാണ് അവസരം. 

വിജ്ഞാപന തീയതി 16.12.2020. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:  ജനുവരി 18.

ഒഴിവുകളും യോഗ്യതകളും ചുരുക്കത്തിൽ ചുവടെ.

 

കാറ്റഗറി നമ്പർ: 39/2020

മെഡിക്കൽ സൂപ്രണ്ട് (ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്റർ) 

ശമ്പളം: 68700-110400 രൂപ, 

ഒഴിവ്: 1

യോഗ്യത: 1. എംബിബിഎസ്, 2. സർക്കാർ/ സ്വകാര്യ മേഖലയിലെ കുറഞ്ഞത് 200 കിടക്കകളുള്ള ആശുപത്രിയിലെ അഞ്ചു വർഷത്തിൽ കുറയാത്ത സേവനപരിചയം, 

3. ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ നിലവിലുള്ള സ്ഥിരം റജിസ്ട്രേഷൻ.

 

കാറ്റഗറി നമ്പർ: 40/2020

അസിസ്റ്റന്റ് എൻജിനീയർ (സിവിൽ) (ഗുരുവായൂർ ദേവസ്വം) 

ശമ്പളം: 39500-83000 രൂപ

ഒഴിവ്: 2

യോഗ്യത: ഒരു അംഗീകൃത സർവകലാശാലയിൽ നിന്നു സിവിൽ എൻജിനീയറിങ്ങിലുള്ള ബിരുദം അല്ലെങ്കിൽ തത്തുല്യം.

കാറ്റഗറി നമ്പർ: 41/2020

ക്ലാർക്ക് (മലബാർ ദേവസ്വം-നേരിട്ടുള്ള നിയമനം) 

ശമ്പളം: 19000– 43600 രൂപ 

ഒഴിവ്: 10 

യോഗ്യത: 1. പ്ലസ് ടു പാസ്സായിരിക്കണം അല്ലെങ്കിൽ തത്തുല്യം. 

2. ഡിസിഎ അല്ലെങ്കിൽ തത്തുല്യം

 

കാറ്റഗറി നമ്പർ: 42/2020

ക്ലാർക്ക് (മലബാർ ദേവസ്വം ബോർഡിൽ 10 വർഷം സർവീസ് പൂർത്തിയാക്കിയ താഴ്ന്ന ശമ്പളമുള്ള സ്ഥിരം ക്ഷേത്ര ജീവനക്കാരിൽ നിന്നു തസ്തികമാറ്റം വഴി മാത്രം) 

ശമ്പളം: 19000-43600 രൂപ

ഒഴിവ്: 5

യോഗ്യത: 1. പ്ലസ് ടു പാസ്സായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത. 

2. ഡിസിഎ അല്ലെങ്കിൽ തത്തുല്യ യോഗ്യത.

3. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ 10 വർഷത്തെ സ്ഥിരം സർവീസ് പൂർത്തിയാക്കിയിരിക്കണം.

∙ സർവീസ് തെളിയിക്കുന്നതിന് നിശ്ചിത മാതൃകയിലുള്ള സർവീസ് സർട്ടിഫിക്കറ്റ് കെഡിആർബി ആവശ്യപ്പെടുന്ന മുറയ്ക്ക് ഹാജരാക്കേണ്ടതാണ്. പരിചയ സർട്ടിഫിക്കറ്റിന്റെ മാതൃക വെബ്സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്.

 

കാറ്റഗറി നമ്പർ: 43/2020

ഗോൾഡ് സ്മിത്ത് 

(മലബാർ ദേവസ്വം ബോർഡ്) 

ശമ്പളം: 18000– 41500

ഒഴിവ്: 1

യോഗ്യത: 

1. എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യത.

2. സ്വർണം, വെള്ളി ആഭരണങ്ങൾ നിർമിക്കുന്നതിനുള്ള അറിവും വൈദഗ്ധ്യവും, ആ മേഖലയിൽ മൂന്നു വർഷത്തിൽ കുറയാത്ത പരിചയവും.

∙ പ്രവൃത്തി പരിചയം തെളിയിക്കുന്നതിനായി സ്വർണം, വെള്ളി ആഭരണങ്ങൾ നിർമിക്കുന്നതോ വിപണനം ചെയ്യുന്നതോ ആയ ഏതെങ്കിലും സ്ഥാപനത്തിൽ നിന്നുള്ള സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്.

 

കാറ്റഗറി നമ്പർ: 44/2020

ഡ്രൈവർ കം ഓഫിസ് അറ്റൻഡന്റ് (മലബാർ ദേവസ്വം)

ശമ്പളം: 18000-41500 രൂപ

ഒഴിവ്: കണക്കാക്കപ്പെട്ടിട്ടില്ല

യോഗ്യത: 1. ഏഴാം ക്ലാസ്സ് പാസ്സായിരിക്കണം.

2. മൂന്നു വർഷമായി നിലവിലുള്ള എൽഎംവി ഡ്രൈവിങ് ലൈസൻസ്.

3. ലൈറ്റ് മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നതിൽ മികവ് ഉണ്ടായിരിക്കണം.

∙ എൽഎംവി ഓടിക്കുന്നതിനുള്ള പ്രാവീണ്യം  പ്രായോഗിക പരീക്ഷയിലൂടെ പരിശോധിക്കുന്നതാണ്.

 

കാറ്റഗറി നമ്പർ: 45/2020

എൽഡി ടൈപ്പിസ്റ്റ് (തിരുവിതാംകൂർ ദേവസ്വം ബോർഡ്)

ശമ്പളം: 19000-43600 രൂപ

ഒഴിവ്: 7 

യോഗ്യത: 

1. എസ്എസ്എൽസി പാസ്സായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത

2. ടൈപ്പ് റൈറ്റിങ് ഇംഗ്ലിഷ് ലോവറിലും മലയാളം ലോവറിലും ഉള്ള കെജിടിഇ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ യോഗ്യത.

3. കംപ്യൂട്ടർ വേഡ് പ്രോസസിങ് അല്ലെങ്കിൽ തത്തുല്യം.

 

പ്രായപരിധി:

കാറ്റഗറി നമ്പർ 39: 25–40 (ഉദ്യോഗാർഥികൾ1.1.1995 നും 2.1.1980 നും മധ്യേ ജനിച്ചവരായിരിക്കണം) 

കാറ്റഗറി നമ്പർ 40: 25–36 (ഉദ്യോഗാർഥികൾ 1.1.1995 നും 2.1.1984 നും മധ്യേ ജനിച്ചവരായിരിക്കണം) 

കാറ്റഗറി നമ്പർ 41, 43, 44: 18–35 (ഉദ്യോഗാർഥികൾ 1.1.2002 നും 2.1.1985 നും മധ്യേ ജനിച്ചവരായിരിക്കണം) 

കാറ്റഗറി നമ്പർ 45: 18–36 (ഉദ്യോഗാർഥികൾ 1.1.2002 നും 2.1.1984 നും മധ്യേ ജനിച്ചവരായിരിക്കണം) 

കാറ്റഗറി നമ്പർ 42: 50 (ഉദ്യോഗാർഥികൾ 02.01.1970 നോ അതിനു ശേഷമോ ജനിച്ചവരായിരിക്കണം).

(പട്ടികജാതി/ പട്ടികവർഗക്കാർക്കും മറ്റു പിന്നാക്ക സമുദായങ്ങൾക്കും നിയമാനുസൃതമായ വയസ്സിളവുകൾ തസ്തിക മാറ്റം ഒഴികെയുള്ള എല്ലാ തസ്തികകൾക്കും ലഭിക്കും).

 

അപേക്ഷാ ഫീസ്: 

കാറ്റഗറി നമ്പർ 39: 1000 രൂപ

(പട്ടികജാതി/പട്ടികവർഗക്കാർക്ക് 750 രൂപ) 

കാറ്റഗറി നമ്പർ 40: 500 രൂപ (പട്ടികജാതി/പട്ടികവർഗക്കാർക്ക് 250 രൂപ) 

കാറ്റഗറി നമ്പർ 41, 43, 45: 300 രൂപ

(പട്ടികജാതി/പട്ടികവർഗക്കാർക്ക് 200 രൂപ) 

കാറ്റഗറി നമ്പർ 44: 200 രൂപ (പട്ടികജാതി/പട്ടികവർഗക്കാർക്ക് 100 രൂപ) 

കാറ്റഗറി നമ്പർ 42: 300 രൂപ

അപേക്ഷ സമർപ്പിക്കുന്നതിനും വിശദ വിവരങ്ങൾക്കും www.kdrb.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് കാണുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com