ADVERTISEMENT

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഓഫിസർ ഗ്രേഡ് ബി തസ്‌തികയിലെ 322 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കണം. ഫെബ്രുവരി 15 വരെ അപേക്ഷ സ്വീകരിക്കും. 

തസ്‌തികയും ഒഴിവുകളും: ∙ഓഫിസർ ഗ്രേഡ് ബി–ജനറൽ: 270 ∙ഓഫിസർ ഗ്രേഡ് ബി–ഡിപാർട്മെന്റ് ഓഫ് ഇക്കണോമിക്സ് ആൻഡ് പോളിസി റിസർച്: 29 ∙ഓഫിസർ ഗ്രേഡ് ബി–ഡിപാർട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ മാനേജ്മെന്റ്: 23

ശമ്പളം: 35,150–62,400 രൂപ 

യോഗ്യത ചുരുക്കത്തിൽ:

ഓഫിസർ ഗ്രേഡ് ബി–ജനറൽ: കുറഞ്ഞത് മൊത്തം 60% മാർക്കോടെ (പട്ടികവിഭാഗത്തിനും വികലാംഗർക്കും 50% മാർക്ക് മതി) ബിരുദം/തത്തുല്യം അല്ലെങ്കിൽ കുറഞ്ഞത് മൊത്തം 55% മാർക്കോടെ (പട്ടികവിഭാഗത്തിനും വികലാംഗർക്കും പാസ് മാർക്ക് മതി) ബിരുദം/തത്തുല്യം. സിഎ ഫൈനൽ ജയം നേടി ഐസിഎഐ അംഗത്വം ലഭിച്ചവർക്കും അപേക്ഷിക്കാം. 

 

ഓഫിസർ ഗ്രേഡ് ബി–ഡിഇപിആർ: കുറഞ്ഞത് 55% മാർക്കോടെ/തത്തുല്യ ഗ്രേഡോടെ (പട്ടികവിഭാഗത്തിനും വികലാംഗർക്കും 50%) ഇക്കണോമിക്സ്/ഇക്കണോമെ‌ട്രിക്സ്/ക്വാണ്ടിറ്റേറ്റീവ് ഇക്കണോമിക്സ്/മാത്തമാറ്റിക്കൽ ഇക്കണോമിക്സ്/ഇന്റഗ്രേറ്റഡ് ഇക്കണോമിക്സ്/ഫിനാൻസ് ബിരുദാനന്തര ബിരുദം. അല്ലെങ്കിൽ കുറഞ്ഞത് 55% മാർക്കോടെ (പട്ടികവിഭാഗത്തിനും വികലാംഗർക്കും 50%) പിജിഡിഎം/എംബിഎ ഫിനാൻസ്. അല്ലെങ്കിൽ കുറഞ്ഞത് മൊത്തം 55% മാർക്കോടെ (പട്ടികവിഭാഗത്തിനും വികലാംഗർക്കും 50%) ഇക്കണോമിക്സ് ഉപ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം (അഗ്രിക്കൾച്ചറൽ, ബിസിനസ്, ഡവലപ്മെന്റൽ, അപ്ലൈഡ് തുടങ്ങിയവ) ഇക്കണോമിക്സ് ഡോക്ടറേറ്റ് ബിരുദം/ഇക്കണോമിക്സിൽ അധ്യാപന/ഗവേഷണ പരിചയം/പ്രമുഖ ജേണലുകളിൽ  പബ്ലിക്കേഷൻ പരിചയം അധികയോഗ്യതയായി കണക്കാക്കും. 

 

ഓഫിസർ ഗ്രേഡ് ബി–ഡിഎസ്ഐഎം: ഐഐടി ഖരഗ്പുരിൽനിന്നു കുറഞ്ഞത് 55% മാർക്കോടെ/തത്തുല്യ ഗ്രേഡോടെ സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്കൽ ഇക്കണോമിക്സ്/ഇക്കണോമെട്രിക്സ്/സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇർഫർമാറ്റിക്സ് ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഐഐടി ബോംബെയിൽനിന്നു കുറഞ്ഞത് 55% മാർക്കോടെ/തത്തുല്യ ഗ്രേഡോടെ അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമാറ്റിക്സ്. അല്ലെങ്കിൽ കുറഞ്ഞത് 55% മാർക്കോടെ/തത്തുല്യ ഗ്രേഡോടെ മാത്തമാറ്റിക്സ് ബിരുദാനന്തര ബിരുദവും പ്രമുഖ സ്ഥാപനത്തിൽനിന്നു സ്റ്റാറ്റിസ്റ്റിക്സ്/അനുബന്ധ വിഷയങ്ങളിൽ ഒരു വർഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും. അല്ലെങ്കിൽ കുറഞ്ഞത് 55% മാർക്കോടെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള എം.സ്റ്റാറ്റ് ബിരുദം. അല്ലെങ്കിൽ കുറഞ്ഞത് 55% മാർക്കോടെ/തത്തുല്യ ഗ്രേഡോടെ ഐഎസ്ഐ കൊൽക്കത്തയും ഐഐടി ഖരഗ്പുരും ഐഐഎം കൽക്കട്ടയും ചേർന്നു നൽകുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ബിസിനസ് അനലറ്റിക്സ്. (പട്ടികവിഭാഗത്തിനും വികലാംഗർക്കും 50% മാർക്ക് മതി). ബന്ധപ്പെട്ട വിഷയങ്ങളിൽ ഡോക്ടറേറ്റ് ഉള്ളവർക്കു മുൻഗണന. അധ്യാപന/ഗവേഷണ പരിചയം/പ്രമുഖ ജേണലുകളിൽ പബ്ലിക്കേഷൻ പരിചയം എന്നിവ അധികയോഗ്യത.

പ്രായം: 2021 ജനുവരി ഒന്നിന് 21–30. സംവരണ ഒഴിവുകളിൽ ഒബിസിക്കു മൂന്നും പട്ടികവിഭാഗത്തിന് അഞ്ചും വർഷം ഇളവ്. ഉയർന്ന പ്രായത്തിൽ വികലാംഗർക്കുള്ള ഇളവ്: ജനറൽ–10, ഒബിസി–13, പട്ടികവിഭാഗം–15. 2021 ജനുവരി ഒന്ന് അടിസ്‌ഥാനമാക്കിയാണു യോഗ്യതയും പ്രായവും കണക്കാക്കുക. 

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ (രണ്ടു ഘട്ടം), ഇന്റർവ്യൂ. മാർച്ച് ആറിനാണ് പ്രിലിമിനറി പരീക്ഷ. കണ്ണൂർ, കൊച്ചി, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട്, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്. ആദ്യഘട്ട പരീക്ഷ ജയിക്കുന്നവർക്ക് ഒബ്ജെക്ടീവ് ആൻഡ് ഡിസ്‌ക്രിപ്‌റ്റീവ് പരീക്ഷ നടത്തും. കൊച്ചിയും തിരുവനന്തപുരവും കേന്ദ്രങ്ങളാണ്. 

ഓഫിസർ ഗ്രേഡ് ബി–ജനറൽ രണ്ടാം ഘട്ട ഓൺലൈൻ പരീക്ഷ ഏപ്രിൽ ഒന്നിനും ഓഫിസർ ഗ്രേഡ് ബി–ഡിഇപിആർ, ഡിഎസ്ഐഎം രണ്ടാം ഘട്ട ഓൺലൈൻ‌/എഴുത്തുപരീക്ഷ മാർച്ച് 31നും നടത്തും. പരീക്ഷാക്രമം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ. 

അപേക്ഷ: www.rbi.org.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈൻ റജിസ്‌ട്രേഷൻ നടത്തണം. ജനറൽ, ഒബിസി വിഭാഗത്തിന് 850 രൂപയും പട്ടികവിഭാഗം/വികലാംഗർ 100 രൂപയുമാണു ഫീസ് ആർബിഐ ജീവനക്കാർക്കു ഫീസ് വേണ്ട. ഓൺലൈനിൽ അടയ്‌ക്കാം. കൂടുതൽ വിവരങ്ങൾക്കു വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.

 

English Summary: Reserve Bank of India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com