ADVERTISEMENT

സൗത്ത് ഇന്ത്യൻ ബാങ്കിൽ വിവിധ വിഭാഗങ്ങളിൽ ഓഫിസർ തസ്തികയിൽ 51 ഒഴിവ്. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. ഫെബ്രുവരി 8വരെ ഓൺലൈനായി അപേക്ഷിക്കാം.  

 

പ്രൊബേഷനറി ഓഫിസർ (ലീഗൽ) ഉൾപ്പെടെ, സ്കെയിൽ–1 വിഭാഗത്തിലുള്ള തസ്തികയിൽ 10 ഒഴിവുകളുണ്ട്. 

കുറഞ്ഞത് 60% മാർക്കോടെയുള്ള നിയമബിരുദമാണ്  യോഗ്യത. 28 വയസ് കവിയരുത്. പട്ടികവിഭാഗത്തിന് 5 വർഷം ഇളവ് ലഭിക്കും. 

പ്രായം യോഗ്യത എന്നിവ 2020 ഡിസംബര്‍ 31 അടിസ്ഥാനമാക്കി കണക്കാക്കും. ജോലിപരിചയമുള്ളവർക്ക് അപേക്ഷിക്കാവുന്ന ഉയർന്ന തസ്തികകളിലാണ് മറ്റൊഴിവുകൾ. കലക്ഷൻ ആൻഡ് റിക്കവറി ഓഫിസർ (4), പിഒഎസ് വിഭാഗത്തിൽ പ്രോ‍ഡക്ട് സെയിൽസ് മാനേജർ (20), ഹെഡ് –പിഒഎസ് (1), ഹെഡ് – പ്രോഡക്ട് ആൻഡ് സർവീസ് (1), എൻആർഐ ബിസിനസ് വിഭാഗത്തിൽ ഹെഡ് ബ്രാഞ്ച് സെയിൽസ് (1), റീജനൽ സെയിൽസ് മാനേജർ (9), ഹെഡ് –അക്വസിഷൻ (1), ഹെഡ് റിലേഷൻഷിപ് മാനേജർ (4) എന്നിങ്ങനെയാണ് അവസരം. www.southindianbank.com

English Summary: Recruitment In South Indian Bank

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com