ഇന്ത്യൻ ഓയിൽ കോർപറേഷനിൽ 505 അപ്രന്റിസ്

Career
Photo Credits : Shutterstock.com
SHARE

ഇന്ത്യൻ ഓയിൽ കോർപറേഷനിൽ ടെക്നിക്കൽ/ നോൺ ടെക്നിക്കൽ അപ്രന്റിസ് അവസരം. 505 ഒഴിവ്. വെസ്റ്റ് ബംഗാൾ, ബിഹാർ, ഒഡിഷ, അസം, ജാർഖണ്ഡ് എന്നിവ ഉൾപ്പെടുന്ന ഈസ്റ്റേൺ റീജനിലാണ് അവസരം. ഫെബ്രുവരി 26 വരെ ഓൺലൈനായി അപേക്ഷിക്കാം. ട്രേഡ്, യോഗ്യത ചുവടെ

ട്രേഡ് അപ്രന്റിസ് (ഫിറ്റർ/ ഇലക്ട്രീഷ്യൻ/ ഇലക്ട്രോണിക് മെക്കാനിക്/ ഇൻസ്ട്രുമെന്റ് മെക്കാനിക്/ മെഷിനിസ്റ്റ്): പത്താംക്ലാസും ബന്ധപ്പെട്ട ട്രേഡിൽ റഗുലർ ഐടിഐയും (എൻസിവിടി/ എസ്‌സിവിടി).  

ടെക്നീഷ്യൻ അപ്രന്റിസ് (മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇൻസ്ട്രുമെന്റേഷൻ/ സിവിൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ്): ബന്ധപ്പെട്ട എൻജിനീയറിങ് വിഭാഗത്തിൽ 50 % മാർക്കോടെ റഗുലർ ത്രിവത്സര ഡിപ്ലോമ. 

ട്രേഡ് അപ്രന്റിസ് (അക്കൗണ്ടന്റ്): 50 % മാർക്കോടെ റഗുലർ ബിരുദം. 

ട്രേഡ് അപ്രന്റിസ്- ഡേറ്റ എൻട്രി ഒാപ്പറേറ്റർ (ഫ്രഷർ അപ്രന്റിസ്): പ്ലസ്ടു ജയം (ബിരുദം പാടില്ല). 

ട്രേഡ് അപ്രന്റിസ്- ഡേറ്റ എൻട്രി ഒാപ്പറേറ്റർ (സ്കിൽ സർട്ടിഫിക്കറ്റ് ഹോൾഡർ): പ്ലസ്ടു/ തത്തുല്യം, 'ഡൊമസ്റ്റിക് ഡേറ്റ എൻട്രി ഒാപ്പറേറ്റർ' സ്കിൽ സർട്ടിഫിക്കറ്റ്.

ട്രേഡ് അപ്രന്റിസ്- റീടെ‌യ്ൽ സെയിൽസ് അസോഷ്യേറ്റ് (ഫ്രഷർ): പ്ലസ്ടു ജയം (ബിരുദം പാടില്ല). 

ട്രേഡ് അപ്രന്റിസ്- റീടെ‌യ്ൽ സെയിൽസ് അസോഷ്യേറ്റ് (സ്കിൽ സർട്ടിഫിക്കറ്റ് ഹോൾഡർ): പ്ലസ്ടു/ തത്തുല്യം, 'റീടെ‌യ്ൽ ട്രെയിനി അസോഷ്യേറ്റ്' സ്കിൽ സർട്ടിഫിക്കറ്റ്.

എസ്‌സി/ എസ്ടി/ ഭിന്നശേഷിക്കാർക്ക് 45 % മാർക്കു മതി.

പ്രായം (31.01.2021 ന്): 18– 24. അർഹരായവർക്ക് ഇളവുണ്ട്.

www.iocl.com

English Summary: Indian Oil Corporation Recruitment 

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA