ADVERTISEMENT

അസം റൈഫിൾസിൽ 134 ഒഴിവുകളിൽ ആശ്രിത നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  സർവീസിലിരിക്കെ മരിക്കുകയോ കാണാതാവുകയോ മെഡിക്കൽ കാരണങ്ങളാൽ വിരമിക്കുകയോ ചെയ്തവരുടെ ആശ്രിതർക്കാണ് അവസരം. മാർച്ച് 1 വരെ അപേക്ഷ സ്വീകരിക്കും.  ഏപ്രിൽ 6 മുതൽ അസം റൈഫിൾസ് ഡയറക്ടറേറ്റ് ജനറൽ ഹെഡ്ക്വാട്ടേഴ്സ്, മേഘാലയിലെ ഷില്ലോങ്, ഗുവാഹത്തിയിലെ എൻആർഎസ് എന്നിവിടങ്ങളിലാണ് റിക്രൂട്മെന്റ് റാലി.   

 

റൈഫിൾമാൻ (ജിഡി, ഇലക്ട്രിക്കൽ ഫിറ്റർ സിഗ്നൽ,  ലൈൻമാൻ ഫീൽഡ്, ആർമറർ, ഇലക്ട്രീഷ്യൻ മെക്കാനിക് വെഹിക്കിൾ,  വെഹിക്കിൾ മെക്കാനിക്, ഇലക്ട്രീഷ്യൻ, പ്ലംബർ, ബാർബർ, കുക്ക്, എക്വിപ്മെന്റ് ആൻഡ് ബൂട്ട് റിപ്പയർ, സഫായ്,  വാഷർമാൻ), റൈഫിൾമാൻ ഫീമെയിൽ അറ്റൻഡന്റ്, ഹവിൽദാർ ‍ക്ലാർക്ക്, വാറന്റ് ഓഫിസർ പേഴ്സനൽ അസിസ്റ്റൻസ്,  വാറന്റ് ഓഫിസർ റേഡിയോ മെക്കാനിക്, വാറന്റ് ഓഫിസർ ഫാർമസിസ്റ്റ്, ഹവിൽദാർ എക്സ്–റേ അസിസ്റ്റന്റ് തസ്തികകളിലാണ് അവസരം. റൈഫിൾമാൻ ജിഡി, ഹവിൽദാർ ‍ക്ലാർക്ക്, വാറന്റ് ഓഫിസർ (പേഴ്സനൽ അസിസ്റ്റൻസ്,  ഫാർമസിസ്റ്റ്) തസ്തികകളിൽ സ്ത്രീകൾക്കും അപേക്ഷിക്കാം. 

 

അപേക്ഷിക്കേണ്ട വിധം: നിശ്ചിത മാതൃകയിൽ തയാറാക്കിയ അപേക്ഷ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളോടൊപ്പം അയയ്ക്കണം. 

വിലാസം: Directorate General, Assam Rifles (Recruitment Branch), Laitkor, Shillong, Meghalaya-793 010. ഇമെയിൽ: rectbrdgar@gmail.com  www.assamrifles.gov.in

English Summary: Assam Rifles Recruitment 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com