ADVERTISEMENT

നേവിയിൽ സെയ്‌ലറാകാൻ കായികതാരങ്ങളായ പുരുഷൻമാർക്ക് അവസരം. അത്‌ലറ്റിക്‌സ്, അക്വാട്ടിക്‌സ്, ബാസ്‌കറ്റ്ബോൾ, ബോക്‌സിങ്, ക്രിക്കറ്റ്, ഫുട്‌ബോൾ, ജിംനാസ്‌റ്റിക്‌സ്, ഹാൻഡ് ബോൾ, കബഡി, വോളിബോൾ, വെയ്‌റ്റ് ലിഫ്‌റ്റിങ്, റസ്‌ലിങ്, സ്‌ക്വാഷ്, ഫെൻസിങ്, ഗോൾഫ്, ടെന്നിസ്, കയാക്കിങ് ആൻഡ് കനോയിങ്, റോവിങ്, ഷൂട്ടിങ്, സെയ്‌ലിങ് ആൻഡ് വിൻഡ് സർഫിങ് എന്നീ കായികയിനങ്ങളിൽ കഴിവു തെളിയിച്ചിട്ടുള്ളവർക്ക് അപേക്ഷിക്കാം.

അവസാന തീയതി: മാർച്ച് 7.

തസ്‌തികയും യോഗ്യതയും പ്രായവും

ഡയറക്‌ട് എൻട്രി പെറ്റി ഓഫിസർ: പ്ലസ് ടു/തത്തുല്യം. ടീം ഇനങ്ങളിൽ ജൂനിയർ/സീനിയർ തലത്തിൽ രാജ്യാന്തര/ദേശീയ/സംസ്‌ഥാന തലത്തിൽ പങ്കെടുത്തിരിക്കണം . അല്ലെങ്കിൽ ഇന്റർ യൂണിവേഴ്‌സിറ്റി ടൂർണമെന്റിൽ യൂണിവേഴ്‌സിറ്റിയെ പ്രതിനിധീകരിച്ചിരിക്കണം.. വ്യക്‌തിഗത ഇനമാണെങ്കിൽ ദേശീയ തലത്തിൽ സീനിയർ വിഭാഗത്തിൽ ആറാം സ്‌ഥാനവും അല്ലെങ്കിൽ ജൂനിയർ വിഭാഗത്തിൽ മൂന്നാം സ്‌ഥാനവും അല്ലെങ്കിൽ ഇന്റർ യൂണിവേഴ്‌സിറ്റി മീറ്റിൽ മൂന്നാം സ്‌ഥാനവും നേടിയിരിക്കണം., 17–22.

സീനിയർ സെക്കൻഡറി റിക്രൂട്: പ്ലസ് ടു/തത്തുല്യം. 

രാജ്യാന്തര/ദേശീയ/സംസ്‌ഥാന തലത്തിൽ പങ്കെടുത്തിരിക്കണം. അല്ലെങ്കിൽ ഇന്റർ യൂണിവേഴ്‌സിറ്റി ടൂർണമെന്റിൽ യൂണിവേഴ്‌സിറ്റിയെ പ്രതിനിധീകരിച്ചിരിക്കണം. 17–21. 

മെട്രിക് റിക്രൂട്സ്: പത്താം ക്ലാസ്/തത്തുല്യം. രാജ്യാന്തര/ദേശീയ/സംസ്‌ഥാനതല ടൂർണമെന്റിൽ പങ്കെടുത്തിരിക്കണം. 17–21.

ശാരീരിക യോഗ്യതയ്ക്കും അപേക്ഷ അയയ്ക്കുന്നതു സംബന്ധിച്ച വിശദവിവരങ്ങൾക്കും www.joinindiannavy.gov.in സന്ദർശിക്കുക. 

English Summary: Indian Navy Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com