ബോർഡർ റോഡ്‌സ്: 459 ഒഴിവ്, ശമ്പളം: 18,000-81,100

job
Photo Credit : shutterstock.com/Pavel Gulea
SHARE

ബോർഡർ റോഡ്‌സ് ഓർഗനൈസേഷനു (BRO) കീഴിലെ ജനറൽ റിസർവ് എൻജിനീയർ ഫോഴ്‌സിൽ 7 തസ്‌തികയിലായി 459 ഒഴിവ്. പുരുഷൻമാർക്കാണ് അവസരം. മാർച്ച് 4ന് അകം അപേക്ഷിക്കണം. 

ഡ്രാഫ്‌റ്റ്‌സ്‌മാൻ: സയൻസ് വിഷയത്തിൽ പ്ലസ് ടു, ആർകിടെക്‌ചർ/ഡ്രാഫ്‌റ്റ്‌സ്‌മാൻഷിപ്പിൽ ദ്വിവൽസര സർട്ടിഫിക്കറ്റ്/തത്തുല്യം. അല്ലെങ്കിൽ ഡ്രാഫ്‌റ്റ്‌സ്‌മാൻ (സിവിൽ) ട്രേഡിൽ ദ്വിവത്സര നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റും ഒരു വർഷത്തെ പ്രവൃത്തിപരിചയവും. ശമ്പളം: 29200–92300. 

സൂപ്പർവൈസർ സ്റ്റോർസ്: ബിരുദം/തത്തുല്യം, മെറ്റീരിയൽ മാനേജ്മെന്റ്/ഇൻവെന്ററി കൺട്രോൾ/ സ്റ്റോർസ് കീപ്പിങ്ങിൽ അംഗീകൃത സർട്ടിഫിക്കറ്റ്. അല്ലെങ്കിൽ കേന്ദ്ര/സംസ്ഥാന സർക്കാർ എൻജിനീയറിങ് സ്റ്റോറുകളിൽ രണ്ടു വർഷത്തെ പരിചയം. അല്ലെങ്കിൽ സ്‌റ്റോർമാൻ ടെക്‌നിക്കൽ ക്ലാസ് 1 കോഴ്‌സ് (ഡിഫൻസ് സർവീസ് റഗുലേഷൻസ്). ശമ്പളം: 18000-81100. 

റേഡിയോ മെക്കാനിക്: പത്താം ക്ലാസ്/തത്തുല്യം, റേഡിയോ മെക്കാനിക് ഐടിഐ സർട്ടിഫിക്കറ്റും രണ്ടു വർഷത്തെ പരിചയവും. അല്ലെങ്കിൽ ആർമി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നോ പ്രതിരോധ സ്ഥാപനങ്ങളിൽനിന്നോ നേടിയ ഡിഫൻസ് ട്രേഡ് സർട്ടിഫിക്കറ്റും റേഡിയോ ടെക്നോളജിയിൽ രണ്ടു വർഷത്തെ പരിചയവും. അല്ലെങ്കിൽ വയർലെസ് ഓപ്പറേറ്റർ ആൻഡ് കീ ബോർഡ് ക്ലാസ് 1 കോഴ്‌സ് ജയം (ഡിഫൻസ് സർവീസ് റഗുലേഷൻസ്). ശമ്പളം: 25500-81100. 

ലബോറട്ടറി അസിസ്റ്റന്റ്: പ്ലസ് ടു/തത്തുല്യം, ലബോറട്ടറി അസിസ്റ്റന്റ് ഐടിഐ/അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ട് സർട്ടിഫിക്കറ്റ്. അല്ലെങ്കിൽ ആർമി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നോ പ്രതിരോധ സ്ഥാപനങ്ങളിൽനിന്നോ നേടിയ ഡിഫൻസ് ട്രേഡ് സർട്ടിഫിക്കറ്റും ആർമി ആശുപത്രിയിൽ ഒരു വർഷത്തെ ലബോറട്ടറി അസിസ്റ്റന്റ് പരിചയവും. അല്ലെങ്കിൽ ലബോറട്ടറി അസിസ്റ്റന്റ് ക്ലാസ് 1 കോഴ്‌സ് ജയം (ഡിഫൻസ് സർവീസ് റഗുലേഷൻസ്). ശമ്പളം: 21700–69100. 

മൾട്ടി സ്കിൽഡ് വർക്കർ (മേസൻ): പത്താം ക്ലാസ്/തത്തുല്യം, ബിൽഡിങ് കൺസ്‌ട്രക്‌ഷൻ/ബ്രിക്സ് മേസൻ ഐടിഐ/ഐടിസി/എൻസിടിവിടി/എസ്‌സിവിടി സർട്ടിഫിക്കറ്റ്. അല്ലെങ്കിൽ മേസൻ ക്ലാസ്–2 സർട്ടിഫിക്കറ്റ് ജയം (ഡിഫൻസ് സർവീസ് റഗുലേഷൻസ്). ബിആർഒ സംഘടിപ്പിക്കുന്ന ഫിസിക്കൽ, പ്രൊഫിഷ്യൻസി ടെസ്റ്റ് പാസാകണം. നിർദിഷ്ട ശാരീരികയോഗ്യതയുള്ളവരാകണം. ശമ്പളം: 18000–56900. 

മൾട്ടി സ്കിൽഡ് വർക്കർ (ഡ്രൈവർ എൻജിൻ സ്റ്റാറ്റിക്): പത്താം ക്ലാസ്/തത്തുല്യം, മെക്കാനിക് മോട്ടോർ/വെഹിക്കിൾസ്/ട്രാക്ടർ സർട്ടിഫിക്കറ്റ് (ഐടിഐ/ഐടിസി/എൻസിടിവിടി/എസ്‌സിവിടി). അല്ലെങ്കിൽ ഡ്രൈവർ പ്ലാന്റ് ആൻഡ് മെക്കാനിക്കൽ ട്രാൻസ്പോർട് ക്ലാസ് 2 കോഴ്സ് ജയം, ബിആർഒ സംഘടിപ്പിക്കുന്ന പ്രൊഫിഷ്യൻസി, ഫിസിക്കൽ ടെസ്റ്റ് ജയം, നിർദിഷ്ട ശാരീരിക യോഗ്യതയുണ്ടാകണം. ശമ്പളം: 18000–56900. 

സ്റ്റോർ കീപ്പർ ടെക്നിക്കൽ: പ്ലസ് ടു/തത്തുല്യം, വാഹനങ്ങൾ/എൻജിനീയറിങ് ഉപകരണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടു സ്റ്റോർ കീപ്പിങ്ങിൽ അറിവ്. മൂന്നു വർഷം പ്രവൃത്തിപരിചയമുള്ളവർക്കും സ്റ്റോർമാൻ ടെക്നിക്കൽ ക്ലാസ് 2 കോഴ്സ് ജയിച്ചവർക്കും (ഡിഫൻസ് സർവീസ് റഗുലേഷൻസ്) മുൻഗണന. 

പ്രായം: 18–27. മൾട്ടി സ്കിൽഡ് തസ്‌തികകളിൽ 18–25. അർഹർക്ക് ഇളവുണ്ട്.

കായികക്ഷമതാ പരിശോധന, എഴുത്തുപരീക്ഷ, ട്രേഡ് ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണു തിരഞ്ഞെടുപ്പ്.  

ഫീസ്: 50 രൂപ. ഓൺലൈനായി അടയ്ക്കാം. എസ്‌സി/എസ്ടി/അംഗപരിമിതർക്കു ഫീസില്ല. 

അപേക്ഷിക്കേണ്ട വിധം: അപേക്ഷാ ഫോം വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ പൂരിപ്പിച്ച് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം/ഗസറ്റഡ് ഓഫിസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം അയയ്‌ക്കണം. www.bro.gov.in 

English Summary: Border Roads Organisation Recruitment

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA