ADVERTISEMENT

മലബാർ റീജനൽ കോഒാപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡിൽ 99 സ്ഥിര നിയമന അവസരം. മാർച്ച് 25 വരെ ഒാൺലൈനായി അപേക്ഷിക്കാം.

 

ജൂനിയർ അസിസ്റ്റന്റ് (29): ഒന്നാം ക്ലാസോടെ അംഗീകൃത റഗുലർ ബികോമും സമാന മേഖലയിൽ 2 വർഷ പരിചയവും. APCOS സ്ഥിര ജീവനക്കാർക്കു 3 വർഷ പരിചയം വേണം. ശമ്പളം: 20,180-46,990.

 

ടെക്നീഷ്യൻ ഗ്രേഡ് II ഇലക്ട്രീഷ്യൻ (6)/ഇലക്ട്രോണിക്സ് (3)/എംആർഎസി (6): ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ എൻസിവിടി സർട്ടിഫിക്കറ്റ്, ഒരു വർഷത്തെ അപ്രന്റിസ്ഷിപ് സർട്ടിഫിക്കറ്റ്, 2വർഷ പരിചയം. ഇലക്ട്രീഷ്യൻ തസ്തികയിൽ അപേക്ഷിക്കുന്നവർക്കു വയർമാൻ ലൈസൻസ് ഉണ്ടായിരിക്കണം. ശമ്പളം: 20,180-46,990. 

 

പ്ലാന്റ് അസിസ്റ്റന്റ് ഗ്രേഡ് III (55): എസ്എസ്എൽസി ജയം/തത്തുല്യം (ബിരുദം പാടില്ല). ശമ്പളം: 16,500-38,650.

യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സൈറ്റിൽ. പ്രായം: 18-40. അർഹരായവർക്ക് ഇളവുണ്ട്. ഫീസ്: 500 രൂപ. പട്ടികവിഭാഗം/APCOS സ്ഥിര ജീവനക്കാർക്ക് 250 രൂപ. ഒാൺലൈനായി ഫീസടയ്ക്കണം.  തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, സ്കിൽ ടെസ്റ്റ് മുഖേന. www.milma.com 

English Summary: Recruitment In MILMA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com