ഡൽഹി വാഴ്സിറ്റി: 1,145 ഒഴിവ്

HIGHLIGHTS
  • മാർച്ച് 16 വരെ ഒാൺലൈനായി അപേക്ഷിക്കാം
University-of-Delhi
SHARE

ഡൽഹി യൂണിവേഴ്സിറ്റിയിലെ 1,145 ഒഴിവുകളിലേക്കു നാഷനൽ ടെസ്റ്റിങ് ഏജൻസി അപേക്ഷ ക്ഷണിച്ചു. മാർച്ച് 16 വരെ ഒാൺലൈനായി അപേക്ഷിക്കാം.

മെഡിക്കൽ ഒാഫിസർ, അസിസ്റ്റന്റ് റജിസ്ട്രാർ, പ്രൈവറ്റ് സെക്രട്ടറി, സെക്യൂരിറ്റി ഒാഫിസർ, യോഗ ഒാർഗനൈസർ, സീനിയർ പഴ്സനൽ അസിസ്റ്റന്റ്, നഴ്സ്, അസിസ്റ്റന്റ് മാനേജർ (ഗെസ്റ്റ് ഹൗസ്), ജൂനിയർ എൻജിനീയർ (സിവിൽ, ഇലക്ട്രിക്കൽ), അസിസ്റ്റന്റ് സെക്യൂരിറ്റി ഒാഫിസർ,  സീനിയർ അസിസ്റ്റന്റ്, ഹിന്ദി ട്രാൻസ്‌ലേറ്റർ, പഴ്സനൽ അസിസ്റ്റന്റ്, പ്രഫഷനൽ അസിസ്റ്റന്റ്, സോഷ്യൽ വർക്കർ, ഫിസിയോതെറപ്പിസ്റ്റ്, എക്സ്–റേ ടെക്നീഷ്യൻ, ഹോർട്ടിക്കൾച്ചറിസ്റ്റ്, സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്, അസിസ്റ്റന്റ് ആർക്കിവിസ്റ്റ്, സ്പോർട്സ് കോച്ച്, സെമി പ്രഫഷനൽ അസിസ്റ്റന്റ്, ഫാർമസിസ്റ്റ്, ടെക്നിക്കൽ അസിസ്റ്റന്റ് (കംപ്യൂട്ടർ, ഹെൽത്ത് സെന്റർ), സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്, ടെക്നിക്കൽ അസിസ്റ്റന്റ്, സാനിറ്ററി ഇൻസ്പെക്ടർ, തബല അക്കംപനിസ്റ്റ്, പഖാവജ് പ്ലെയർ, സാരംഗി അക്കംപനിസ്റ്റ്, വയലിൻ അക്കംപനിസ്റ്റ്, മൃദംഗം അക്കംപനിസ്റ്റ്, ഹാർമോണിയം അക്കംപനിസ്റ്റ്, തംബുരു അക്കംപനിസ്റ്റ്, ലബോറട്ടറി അസിസ്റ്റന്റ്, അസിസ്റ്റന്റ്, സ്റ്റെനോഗ്രഫർ, വർക്സ് അസിസ്റ്റന്റ്, അസിസ്റ്റന്റ് (സ്റ്റോർ), സെയിൽസ്മാൻ (ഡിഎച്ച്എംഐ), ലൈബ്രറി അസിസ്റ്റന്റ്, ജൂനിയർ അസിസ്റ്റന്റ്, ടെലിഫോൺ ഒാപ്പറേറ്റർ, ജൂനിയർ അസിസ്റ്റന്റ് (സ്റ്റോർ), ജൂനിയർ വർക്സ് അസിസ്റ്റന്റ്, ലൈബ്രറി അറ്റൻഡന്റ്, ഹെൽത്ത് അറ്റൻഡന്റ്, ലബോറട്ടറി അറ്റൻഡന്റ്, എൻജിനീയറിങ് അറ്റൻഡന്റ് എന്നിങ്ങനെയാണ് അവസരം.കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ/ചെങ്ങന്നൂർ, കോട്ടയം എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്. 

ഫീസ്: 1,000 രൂപ. 

ഒബിസി/ഇഡബ്ല്യുഎസ്/സ്ത്രീകൾക്ക് 800 രൂപ. 

പട്ടികവിഭാഗം/ഭിന്നശേഷിക്കാർക്ക് 600 രൂപ. 

ഒാൺലൈനായി അടയ്ക്കാം.

യോഗ്യതകൾക്കും മറ്റു വിശദാംശങ്ങൾക്കും www.du.ac.in, https://recruitment.nta.nic.in സന്ദർശിക്കുക. 

English Summary: Recruitment In University of Delhi

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA