ADVERTISEMENT

കരസേനയുടെ ടെക്‌നിക്കൽ ഗ്രാജുവേറ്റ് കോഴ്‌സിലേയ്‌ക്ക് (ടിജിസി 133) എൻജിനീയറിങ് ബിരുദധാരികളായ പുരുഷൻമാർക്ക് അപേക്ഷിക്കാം. അവിവാഹിതരാകണം. 2021 ജൂലൈയിൽ ആരംഭിക്കുന്ന കോഴ്‌സിൽ വിവിധ വിഭാഗങ്ങളിലായി 40 ഒഴിവുണ്ട്. 

മാർച്ച് 26 വരെ ഓൺലൈനായി അപേക്ഷിക്കാം. 

 

യോഗ്യത: സിവിൽ/ബിൽഡിങ് കൺസ്ട്രക്‌ഷൻ ടെക്നോളജി, മെക്കാനിക്കൽ, ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ ടെക്നോളജി/എംഎസ്‌സി കംപ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, സാറ്റലൈറ്റ് കമ്യൂണിക്കേഷൻ, ഏയ്റോനോട്ടിക്കൽ/ഏയ്റോസ്പേസ്/ഏവിയോണിക്സ്, ഓട്ടമൊബീൽ, ടെക്സ്റ്റൈൽ വിഷയങ്ങളിൽ/അനുബന്ധ വിഷയങ്ങളിൽ എൻജിനീയറിങ് ബിരുദം. അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഇവർ പരിശീലനം ആരംഭിച്ച് 12 ആഴ്‌ചകൾക്കുള്ളിൽ യോഗ്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം. 

 

പ്രായം: 2021 ജൂലൈ ഒന്നിന് 20–27.തിരഞ്ഞെടുപ്പ്: ഷോർട് ലിസ്‌റ്റിൽ‍ ഉൾപ്പെടുന്നവർക്ക് എസ്‌എസ്‌ബി ഇന്റർവ്യൂവും വൈദ്യപരിശോധനയും ഉണ്ടാകും. തിരഞ്ഞെടുക്കപ്പെടുന്നവർക്കു ഡെറാഡൂണിലെ മിലിട്ടറി അക്കാദമിയിൽ 49 ആഴ്ച പരിശീലനം. തുടർന്നു ലഫ്‌റ്റനന്റ് റാങ്കിലാകും നിയമനം. പെർമനന്റ് കമ്മിഷനാണ്. വിഭാഗം തിരിച്ചുള്ള ഒഴിവ്, ശാരീരിക യോഗ്യത തുടങ്ങിയ  വിവരങ്ങൾക്കു വെബ്സൈറ്റ് കാണുക. www.joinindianarmy.nic.in 

English Summary: Indian Army Technical Entry Scheme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com