ADVERTISEMENT

കളമശേരിയിലെ എച്ച്എംടി മെഷീൻ ടൂൾസ് ലിമിറ്റഡിൽ 21 കമ്പനി ട്രെയിനി (വർക്ക്‌മെൻ കാറ്റഗറി) നിയമനം. ഐടിഐ/ഡിപ്ലോമക്കാർക്കാണ് അവസരം. ഏപ്രിൽ 10 വരെ അപേക്ഷിക്കാം. 

 

ഐടിഐ (14ഒഴിവ്): 60% മാർക്കോടെ (പട്ടികവിഭാഗം 50%) ടർണർ, മെഷിനിസ്റ്റ് ഗ്രൈൻഡർ, ഫിറ്റർ, ഫൗൺട്രിമാൻ, പ്ലംബർ ട്രേഡിൽ എൻസിവിടി/ഐടിഐ, എൻഎസി, 

ഡിപ്ലോമ (7): 60% മാർക്കോടെ (പട്ടികവിഭാഗം 50%) മെക്കാനിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, കംപ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. 

പരിചയം: മെഷീൻ ടൂൾസ് മേഖലയിൽ പരിചയം, മൾട്ടി സ്കിൽ ഒാപ്പറേഷൻസ്/മെഷീൻ ടൂൾ ഇൻഡസ്ട്രിയുമായി ബന്ധപ്പെട്ട ട്രേഡിൽ പ്രാവീണ്യം. വർണാന്ധതക്കാർ അപേക്ഷിക്കാൻ അർഹരല്ല.

പ്രായം (01.03.2021ന്): 33 കവിയരുത്.

 

സ്റ്റൈപൻഡ്: ഡിപ്ലോമക്കാർക്ക് ആദ്യ വർഷം 14,000 രൂപയും രണ്ടാം വർഷം 14,500 രൂപയും ഐടിഐക്കാർക്ക് ആദ്യ വർഷം 13,000 രൂപയും രണ്ടാം വർഷം 13,500, മൂന്നാം വർഷം 14,000 എന്നിങ്ങനെയും. 

തിരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയിലെ മാർക്ക്, പ്രവൃത്തിപരിചയം, പ്രായോഗിക പരീക്ഷ/എഴുത്തുപരീക്ഷ അടിസ്ഥാനമാക്കി. 

ഫീസ്: 500 രൂപ. (അപേക്ഷാഫീസ് 250 രൂപ, പ്രോസസിങ് ഫീസ് 250 രൂപ). പട്ടികവിഭാഗക്കാർക്ക് പ്രോസസിങ് ഫീസായ 250 രൂപ മതി. ഭിന്നശേഷിക്കാർക്ക് ഫീസു വേണ്ട. www.hmtindia.com

English Summary: HMT Machine Tools Company Trainee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com