ADVERTISEMENT

തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്ററിൽ വിവിധ തസ്തികകളിൽ 34 ഒഴിവ്. വ്യത്യസ്ത വിജ്ഞാപനം.

 

19 ഫെലോ/അസോഷ്യേറ്റ്

ഫെലോ/അസോഷ്യേറ്റ് തസ്തികയിലെ 19 ഒഴിവിൽ മാർച്ച് 26 മുതൽ ഏപ്രിൽ 9 വരെ ഒാൺലൈനായി അപേക്ഷിക്കാം. തസ്തികയും യോഗ്യതയും: 

ജൂനിയർ റിസർച് ഫെലോ (16 ഒഴിവ്): എംഇ/എംടെക്/എംഎസ്‌സി. 

റിസർച് അസോഷ്യേറ്റ് (2): കെമിസ്ട്രി/മെക്കാനിക്കൽ എൻജിനീയറിങ് പിഎച്ച്ഡി. 

സീനിയർ പ്രോജക്ട് അസോഷ്യേറ്റ് (1): ഫിസിക്സ്/അറ്റ്മോസ്ഫെറിക് സയൻസ് പിഎച്ച്ഡിയും ക്ലൈമറ്റ്/അറ്റ്മോസ്ഫെറിക് മോഡലിങ് പരിചയവും അല്ലെങ്കിൽ ഫിസിക്സ്/അറ്റ്മോസ്ഫെറിക് സയൻസ് എംഎസ്‌സിയും ക്ലൈമറ്റ്/അറ്റ്മോസ്ഫെറിക് മോഡലിങ്ങിൽ 4 വർഷം റിസർച് പരിചയവും.

 

13 ഫാർമസിസ്റ്റ്, ഫയർമാൻ, ലാബ് ടെക്നീഷ്യൻ 

ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ, ഫയർമാൻ തസ്തികകളിൽ 13 ഒഴിവ്. ഏപ്രിൽ 5 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

ഫാർമസിസ്റ്റ് എ (3 ഒഴിവ്): എസ്എസ്എൽസി/എസ്എസ്‌സി ജയം, ഫാർമസിയിൽ ഒന്നാം ക്ലാസ് ഡിപ്ലോമ.

ലാബ് ടെക്നീഷ്യൻ എ (2): എസ്എസ്എൽസി/എസ്എസ്‌സി ജയം, മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ഒന്നാം ക്ലാസ് ഡിപ്ലോമ.

ഫയർമാൻ എ (8): എസ്എസ്എൽസി/എസ്എസ്‌സി ജയം, നിശ്ചിത ശാരീരിക യോഗ്യത.

 

2 നഴ്സ്/സൂപ്പർവൈസർ

നഴ്സ് ബി, കേറ്ററിങ് സൂപ്പർവൈസർ തസ്തികകളിൽ ഒാരോ ഒഴിവ്. മാർച്ച് 24 മുതൽ ഏപ്രിൽ 7 വരെ ഒാൺലൈനായി അപേക്ഷിക്കാം.

നഴ്സ് ബി: ജനറൽ നഴ്സിങ് ആൻഡ് മിഡ്‌വൈഫറിയിൽ ഒന്നാം ക്ലാസ് ഡിപ്ലോമ.

 

കേറ്ററിങ് സൂപ്പർവൈസർ: ഹോട്ടൽ മാനേജ്മെന്റ്/ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിങ് ടെക്നോളജി/ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ‌ അഡ്മിനിസ്ട്രേഷൻ/കേറ്ററിങ് സയൻസ് ആൻഡ് ഹോട്ടൽ മാനേജ്മെന്റിൽ ബിരുദം, 1 വർഷ പരിചയം അല്ലെങ്കിൽ കേറ്ററിങ്ങിൽ ഡിപ്ലോമ, 3 വർഷ പരിചയം അല്ലെങ്കിൽ ഹോട്ടൽ മാനേജ്മെന്റിൽ പിജി ഡിപ്ലോമ, 2 വർഷ പരിചയം. വിവരങ്ങൾ www.vssc.gov.in ൽ പ്രസിദ്ധീകരിക്കും.  

English Summary: Recruitment In Vikram Sarabhai Space Centre

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com