മിലിട്ടറി എൻജിനീയർ സർവീസസിൽ 502 ഒഴിവ്, ശമ്പളം: 35,400–1,12,400 രൂപ

HIGHLIGHTS
  • ഏപ്രിൽ 12 വരെ ഓൺലൈനായി അപേക്ഷിക്കാം
career
Representative Image. Photo Credit : Krakenimages.com/ Shutterstock.com
SHARE

മിലിട്ടറി എൻജിനീയർ സർവീസസിൽ ഡ്രാഫ്റ്റ്സ്മാൻ, സൂപ്പർവൈസർ തസ്തികകളിലെ 502 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  www.mes.gov.in വഴി ഏപ്രിൽ 12 വരെ ഓൺലൈനായി അപേക്ഷിക്കാം. 

തസ്തികയും യോഗ്യതയും:  

ഡ്രാഫ്റ്റ്സ്മാൻ: ആർക്കിടെക്ചറൽ അസിസ്റ്റന്റ്ഷിപ്പിൽ ത്രിവത്സര ഡിപ്ലോമ. ഓട്ടോകാഡ്, ഓപ്പറേഷൻ ഓഫ് സെറോക്സ്, പ്രിന്റിങ് ആൻഡ് ലാമിനേഷൻ മെഷീൻ എന്നിവയിൽ ഒരു വർഷത്തെ പരിചയം അഭിലഷണീയം. 

സൂപ്പർവൈസർ ബറാക്സ് ആൻഡ് സ്‌റ്റോർസ്: ഇക്കണോമിക്സ്/കൊമേഴ്സ്/സ്റ്റാറ്റിസ്റ്റിക്സ്/ബിസിനസ് സ്റ്റഡീസ്/പബ്ലിക് അഡ്മിനിസ്ട്രേഷൻ പിജി, ഒരു വർഷത്തെ പരിചയം അല്ലെങ്കിൽ ഇക്കണോമിക്സ്/കൊമേഴ്സ്/സ്റ്റാറ്റിസ്റ്റിക്സ്/ബിസിനസ് സ്റ്റഡീസ്/പബ്ലിക് അഡ്മിനിസ്ട്രേഷൻ ബിരുദം, മെറ്റീരിയൽസ് മാനേജ്‌മെന്റ്/വെയർഹൗസിങ് മാനേജ്മെന്റ്/പർച്ചേസിങ്/ലോജിസ്റ്റിക്സ്/പബ്ലിക് പ്രൊക്യുർമെന്റ് ഡിപ്ലോമ, രണ്ടു വർഷ പരിചയം.

പ്രായം: 18–30 വയസ്സ്. 2021 ഏപ്രിൽ 12 അടിസ്ഥാനമാക്കി പ്രായം, യോഗ്യത എന്നിവ കണക്കാക്കും. അർഹരായവർക്കു ചട്ടപ്രകാരം ഇളവുകൾ.

ശമ്പളം: 35,400–1,12,400 രൂപ.  

ഫീസ്: 100 രൂപ. ഓൺലൈനായി അടയ്ക്കണം. പട്ടികവിഭാഗക്കാർ, വനിതകൾ, വിമുക്തഭടൻമാർ, ഭിന്നശേഷിക്കാർ എന്നിവർക്കു ഫീസില്ല.  

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ അടിസ്‌ഥാനമാക്കി. കൊച്ചിയിൽ പരീക്ഷാകേന്ദ്രമുണ്ട്. സിലബസ് സംബന്ധിച്ച വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. 

റെയിൽവേ: 716 അപ്രന്റിസ്

വെസ്റ്റ് സെൻട്രൽ റെയിൽവേയുടെ രാജസ്ഥാനിലെ കോട്ട ഡിവിഷനിൽ ട്രേഡ് അപ്രന്റിസിന്റെ 716 ഒഴിവ്. ഏപ്രിൽ 30 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

ട്രേഡുകളും ഒഴിവും: 

ഇലക്ട്രീഷ്യൻ (135 ഒഴിവ്), ഫിറ്റർ (102), പെയിന്റർ-ജനറൽ (75), കാർപെന്റർ (73), ബ്ലാക്സ്മിത്ത് (63), മേസൺ (61), പ്ലംബർ (58), വയർമാൻ (50), വെൽഡർ-ഗ്യാസ് ആൻഡ് ഇലക്ട്രിക് (43), ഇലക്ട്രോണിക്സ് (30),  കംപ്യൂട്ടർ ഒാപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് (10), മെഷിനിസ്റ്റ് (5), ഡ്രാഫ്റ്റ്സ്മാൻ (5), ടർണർ (2), ലാബ് അസിസ്റ്റന്റ് (2), ക്രെയിൻ അസിസ്റ്റന്റ് (2).

യോഗ്യത: എസ്എസ്എൽസിയും ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റും (എൻസിവിടി/എസ്‌സിവിടി). 

പ്രായം (01.04.2021 ന്): 15–24 വയസ്സ്. അർഹരായവർക്ക് ഇളവുണ്ട്. 

ഫീസ്: 170 രൂപ (പോർട്ടൽ ഫീ ഉൾപ്പെടെ)+ജിഎസ്ടി. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്ക് 70 രൂപ+ജിഎസ്ടി. 

https://www.mponline.gov.in/portal/services/railwayrecruitment/frmhome.aspx എന്ന ലിങ്കിൽ ഹിന്ദിയിൽ വിജ്ഞാപനം ലഭിക്കും. 

English Summary: Military Engineer Services

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA