ADVERTISEMENT

തൊഴിൽ, കുടിയേറ്റ തൊഴിലാളി സർവേകൾക്കായി ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺ‍സൽറ്റന്റ്സ് ഇന്ത്യ ലിമിറ്റഡ് (BECIL) മുഖേന 463 കരാർ നിയമനം. ഏപ്രിൽ  22 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

 

തസ്തിക, യോഗ്യത, പ്രായം, ശമ്പളം: 

ഇൻവെസ്റ്റിഗേറ്റർ (300): ബിരുദം, കംപ്യൂട്ടറിൽ പ്രായോഗിക അറിവ്, പ്രാദേശികഭാഷാ പരിജ്ഞാനം, 45 വയസ്സിൽ താഴെ, 24,000 രൂപ.

സൂപ്പർവൈസർ (50): ബിരുദം, 2 വർഷ പരിചയം, കംപ്യൂട്ടറിൽ പ്രായോഗിക അറിവ്, പ്രാദേശികഭാഷാ പരിജ്ഞാനം, 50 വയസ്സിൽ താഴെ, 30,000 രൂപ. 

ജൂനിയർ ഡൊമെയ്ൻ എക്സ്പെർട് (41): ഇക്കണോമിക്സ്/അപ്ലൈഡ് ഇക്കണോമിക്സ്/ബിസിനസ് ഇക്കണോമിക്സ്/ ഇക്കണോമെട്രിക്സ്/ സ്റ്റാറ്റിസ്റ്റിക്സ്/മാത്‌സ്/കൊമേഴ്സ് ഒരു വിഷയത്തോടെ പിജി, 8 വർഷ പരിചയം അല്ലെങ്കിൽ വിരമിച്ച ഐഇഎസ്/ഐഎസ്എസ്/ഒാഫിസർമാർ, 3 വർഷ പരിചയം,  50 വയസ്സിൽ താഴെ, 60,000 രൂപ. 

സീനിയർ ഡൊമെയ്ൻ എക്സ്പെർട് (29): ഇക്കണോമിക്സ്/അപ്ലൈഡ് ഇക്കണോമിക്സ്/ബിസിനസ് ഇക്കണോമിക്സ്/ ഇക്കണോമെട്രിക്സ്/സ്റ്റാറ്റിസ്റ്റിക്സ്/മാത്‌സ്/കൊമേഴ്സ് ഒരു വിഷയത്തോടെ പിജി, 15 വർഷ പരിചയം അല്ലെങ്കിൽ വിരമിച്ച ഐഇഎസ്/ഐഎസ്എസ്/ഒാഫിസർമാർ, 5 വർഷ പരിചയം, 50 വയസ്സിൽ താഴെ (വിരമിച്ചവർ 64 വയസ്സിൽ താഴെ), 80,000 രൂപ. 

മൾട്ടി ടാസ്കിങ് സ്റ്റാഫ് (18): മെട്രിക്കുലേഷൻ ജയം/തത്തുല്യം, 60 വയസ്സിൽ താഴെ, 15,000 രൂപ. 

യങ് പ്രഫഷനൽസ്(10): സ്റ്റാറ്റിസ്റ്റിക്സ്/ഇക്കണോമിക്സ്/അപ്ലൈഡ് ഇക്കണോമിക്സ്/കംപ്യൂട്ടർ ആപ്ലിക്കേഷൻ/സോഷ്യൽ സയൻസസിൽ പിജി അല്ലെങ്കിൽ സ്റ്റാറ്റിസ്റ്റിക്സ്/ഇക്കണോമിക്സ്/അപ്ലൈഡ് ഇക്കണോമിക്സ്/കംപ്യൂട്ടർ ആപ്ലിക്കേഷൻ/സോഷ്യൽ സയൻസസിൽ പിജി, 3 വർഷ പരിചയം, 45 വയസ്സിൽ താഴെ, 70,000 രൂപ. 

സബ്ജെക്ട് മാറ്റർ എക്സ്പെർട് (7): സ്റ്റാറ്റിസ്റ്റിക്സ്/ഇക്കണോമിക്സ്/ഡേറ്റ സയൻസ്/അനുബന്ധ വിഷയങ്ങളിൽ ഒന്നാം ക്ലാസോടെ പിജി, 20 വർഷ പരിചയം അല്ലെങ്കിൽ വിരമിച്ച ഐഇഎസ്/ഐഎസ്എസ്/ഒാഫിസർമാർ, 40 വയസ്സിനു മുകളിൽ, 80,000 രൂപ.

സിസ്റ്റം അനലിസ്റ്റ് (4): കംപ്യൂട്ടർ ഇൻഫർമേഷൻ ടെക്നോളജി എൻജിനീയറിങ് ബിരുദം/പിജി/എംസിഎ/എംടെക് (കംപ്യൂട്ടർ സയൻസ്), 8 വർഷ പരിചയം, 50 വയസ്സിൽ താഴെ, 1,00,000 രൂപ.

യുഡിസി (4): ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം, പ്രവൃത്തിപരിചയം, 45 വയസ്സിൽ താഴെ, 22,000 രൂപ.

ഫീസ്: ജനറൽ, ഒബിസി, വിമുക്തഭടൻ–955 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, ഇഡബ്യുഎസ്–670രൂപ. ഒാൺലൈനായി ഫീസടയ്ക്കണം. www.becil.com 

English Summary: Broadcast Engineering Consultants India Ltd Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com