ADVERTISEMENT

കോൾ ഇന്ത്യയുടെ കീഴിലുള്ള മഹാനദി, സൗത്ത് ഇൗസ്റ്റേൺ, ഈസ്റ്റേൺ, നോർത്തേൺ, സെൻട്രൽ, വെസ്റ്റേൺ കോൾഫീൽഡ്സിലും ഭാരത് കോക്കിങ് കോളിലുമായി 449 മെഡിക്കൽ എക്സിക്യൂട്ടീവ്. വ്യത്യസ്ത വിജ്ഞാപനം. വിവിധ ഹോസ്പിറ്റൽ/ഡിസ്പെൻസറികളിലാണ് അവസരം. ഏപ്രിൽ 30 വരെ അപേക്ഷിക്കാം. 

 

തസ്തികകളും വിഭാഗങ്ങളും:-

സീനിയർ മെഡിക്കൽ സ്പെഷലിസ്റ്റ്/മെഡിക്കൽ സ്പെഷലിസ്റ്റ്: സർജൻ, ജനറൽ ഫിസിഷ്യൻ, ജി ആൻഡ് ഒ, അനസ്തെറ്റിസ്റ്റ്, ഒാർത്തോപീഡിഷ്യൻ, പീഡിയാട്രീഷ്യൻ, സൈക്യാട്രിസ്റ്റ്, പതോളജിസ്റ്റ് ആൻഡ് മൈക്രോബയോളജിസ്റ്റ്, ഡെർമറ്റോളജിസ്റ്റ്, പൾമണോളജിസ്റ്റ്/ചെസ്റ്റ് സ്പെഷലിസ്റ്റ്, ഒഫ്താൽമോളജിസ്റ്റ്, ഇഎൻടി, റേഡിയോളജിറ്റ്.

 

സീനിയർ മെഡിക്കൽ ഒാഫിസർ: ജിഡിഎംഒ, ഡെന്റൽ. എംബിബിഎസ് ആണ് അടിസ്ഥാന യോഗ്യത (ഡെന്റൽ വിഭാഗത്തിൽ ബിഡിഎസ്). കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.

പ്രായപരിധി: സീനിയർ മെഡിക്കൽ സ്പെഷലിസ്റ്റിന് 42, മറ്റു തസ്തികകളിൽ 35. അർഹരായവർക്ക് ഇളവുണ്ട്.

ശമ്പളം: സീനിയർ മെഡിക്കൽ സ്പെഷലിസ്റ്റ്: 70,000-2,00,000, മറ്റു തസ്തികകളിൽ: 60,000-1,80,000. www.coalindia.in

English Summary: Coal India Medical Executives Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com