നേവിയിൽ 50 ഓഫിസർ, ജൂൺ 26 വരെ അപേക്ഷിക്കാം

career
Representative Image. Photo Credit: AJP/ Shutterstock.com
SHARE

ഇന്ത്യൻ നേവിയുടെ എക്‌സിക്യൂട്ടീവ് ബ്രാഞ്ചിൽ ഷോർട് സർവീസ് കമ്മിഷൻഡ് ഓഫിസർ ആകാൻ അവിവാഹിതരായ പുരുഷൻമാർക്ക് അവസരം. ജനറൽ സർവീസ് (47), ഹൈഡ്രോഗ്രഫി (3) കേഡറുകളിലാണ് ഒഴിവ്. ജൂൺ 26 വരെ ഓൺലൈനായി അപേക്ഷിക്കാം. 

2022 ജനുവരിയിൽ നേവൽ ഓറിയന്റേഷൻ കോഴ്സ് ആരംഭിക്കും. യോഗ്യത: 60% മാർക്കോടെ ബിഇ/ബിടെക്.

പ്രായം: 1997 ജനുവരി രണ്ടിനും 2002 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവർ.

തിരഞ്ഞെടുപ്പ്: ബെംഗളൂരു/ഭോപാൽ/വിശാഖപട്ടണം/കൊൽക്കത്ത എന്നിവിടങ്ങളിലായി നടത്തുന്ന എസ്‌എസ്‌ബി ഇന്റർവ്യൂ, വൈദ്യപരിശോധന മുഖേന. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 44 ആഴ്ച ഏഴിമല നേവൽ അക്കാദമിയിൽ പരിശീലനം. www.joinindiannavy.gov.in

English Summary: Navy Officer Recruitment

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA