എഎഐ കാർഗോ ലോജിസ്റ്റിക്സ്: 111 ഒഴിവ്, ശമ്പളം:14,014–25,000 രൂപ

HIGHLIGHTS
  • ജൂൺ 30 വരെ ഒാൺലൈനായി അപേക്ഷിക്കാം
career
Representative Image. Photo Credit: AJP/ Shutterstock.com
SHARE

103 ഹാൻഡിമാൻ/ സൂപ്പർവൈസർ

എയർപോർട്സ് അതോറിറ്റി ഒാഫ് ഇന്ത്യയുടെ സബ്സിഡിയറിയായ എഎഐ കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡിൽ, ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺ‍സൽറ്റന്റ്സ് ഇന്ത്യ (BECIL) മുഖേന കരാർ നിയമനം. 

അമൃത്‌സർ, ഇൻഡോർ, രാജമുന്ദ്രി, ഡെറാഡൂൺ, തിരുപ്പതി എന്നിവിടങ്ങളിലായി 103 ഒഴിവ്. ജൂൺ 30 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം:

ഹാൻഡിമാൻ/ലോഡർ (73): എട്ടാം ക്ലാസ് ജയം, പ്രാദേശിക ഭാഷയിലും ഹിന്ദിയിലും അറിവ്, 45 വയസ്സ്, 14,014 രൂപ.

സൂപ്പർവൈസർ (26): ബിരുദം, 30 വയസ്സ്, 18,564 രൂപ.

സീനിയർ സൂപ്പർവൈസർ (4): ബിരുദം, 35 വയസ്സ്, 20,384 രൂപ.

കാർഗോ മേഖലയിൽ ഒന്ന്/രണ്ട് വർഷ പരിചയമുള്ളവർക്കു മുൻഗണന.

www.becil.com 

 

8 ഡ്രൈവർ കം സെക്യൂരിറ്റി ഗാർഡ്

എഎഐ കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡിന്റെ ചെന്നൈ, കൊൽക്കത്ത സ്റ്റേഷനുകളിൽ 8 ഡ്രൈവർ കം സെക്യൂരിറ്റി ഗാർഡ് ഒഴിവ്. 3 വർഷ കരാർ നിയമനം. ജൂൺ 28 വരെ അപേക്ഷിക്കാം. 

യോഗ്യത: 12–ാം ക്ലാസ്. ഹിന്ദി, ഇംഗ്ലിഷ്, പ്രാദേശികഭാഷാ പരിജ്ഞാനം, എൽഎംവി/എച്ച്എംവി ഡ്രൈവിങ് ലൈസൻസ്, പ്രായോഗിക പരിജ്ഞാനം, 2 വർഷ പരിചയം. 40 വയസ്സു കവിയരുത്. 25,000 രൂപ ശമ്പളം. 

www.aaiclas-ecom.org

English Summary: AAI Cargo Logistics Recruitment

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ക്രിക്കറ്റ് 20 ഓവറിലേക്കു ചുരുങ്ങിയത് എങ്ങനെ?

MORE VIDEOS
FROM ONMANORAMA