മസഗോൺ ഡോക്: 1,388 ഒഴിവ്

HIGHLIGHTS
  • ജൂലൈ 4 വരെ ഓൺലൈനായി അപേക്ഷിക്കാം.
young-man
Representative Image. Photo Credit : vineetsaraiwala/Shutterstock.com
SHARE

മുംബൈ മസഗോൺ ഡോക് ലിമിറ്റഡിൽ 1,388 ഒഴിവ്. സ്‌കിൽഡ്, സെമി സ്‌കിൽഡ് ഗ്രേഡുകളിൽ 3വർഷ കരാർ നിയമനം. ജൂലൈ 4 വരെ ഓൺലൈനായി അപേക്ഷിക്കാം. 

തസ്തികയും യോഗ്യതയും: 

∙ജൂനിയർ ഡ്രാഫ്‌റ്റ്‌സ്‌മാൻ (മെക്കാനിക്കൽ) (52 ഒഴിവ്): 10–ാം ക്ലാസ് ജയം/തത്തുല്യം, ഡ്രാഫ്‌റ്റ്‌സ്‌മാൻ (മെക്കാനിക്കൽ സ്‌ട്രീം) ട്രേഡിൽ നാഷനൽ അപ്രന്റിസ്‌ഷി സർട്ടിഫിക്കറ്റ് (എൻസിവിടി). 

∙ജൂനിയർ ഡ്രാഫ്‌റ്റ്മാൻ (സിവിൽ) (2): 10–ാം ക്ലാസ് ജയം/തത്തുല്യം, ഡ്രാഫ്‌റ്റ്‌സ്‌മാൻ (സിവിൽ സ്‌ട്രീം) ട്രേഡിൽ നാഷനൽ അപ്രന്റിസ്‌ഷി സർട്ടിഫിക്കറ്റ് (എൻസിവിടി). 

∙പ്ലാനർ എസ്‌റ്റിമേറ്റർ (മെക്കാനിക്കൽ) (4): 10–ാം ക്ലാസ്/പ്ലസ് ടു ജയം, ഫുൾ ടൈം 3 വർഷ ഡിപ്ലോമ അല്ലെങ്കിൽ െമക്കാനിക്കൽ/ഷിപ് ബിൽഡിങ് അല്ലെങ്കിൽ മറൈൻ എൻജിനീയറിങ്ങിൽ പാസ് ക്ലാസിൽ ബിരുദം.

∙പ്ലാനർ എസ്‌റ്റിമേറ്റർ (ഇലക്‌ട്രിക്കൽ) (4): 10–ാം ക്ലാസ്/പ്ലസ് ടു ജയം, ഫുൾ ടൈം 3 വർഷ ഡിപ്ലോമ അല്ലെങ്കിൽ ഇലക്‌ട്രിക്കൽ/ഇലക്‌ട്രോണിക്‌സ് അല്ലെങ്കിൽ മറൈൻ എൻജിനീയറിങ്ങിൽ പാസ് ക്ലാസിൽ ബിരുദം.

∙ജൂനിയർ ക്യുസി ഇൻസ്‌പെക്‌ടർ (മെക്കാനിക്കൽ) 13: 10–ാം ക്ലാസ്/തത്തുല്യം,  മെക്കാനിക്കൽ/ഷിപ് ബിൽഡിങ് ഫുൾ ടൈം 3 വർഷ ഡിപ്ലോമ അല്ലെങ്കിൽ മറൈൻ എൻജിനീയറിങ് പരീക്ഷാജയം. 

∙സ്‌റ്റോർ കീപ്പർ (10): 10–ാം ക്ലാസ്/പ്ലസ് ടു ജയം, മെക്കാനിക്കൽ, ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രോണിക്‌സ് ഷിപ് ബിൽഡിങ് ആൻഡ് ടെലികമ്യൂണിക്കേഷൻ, ഇൻസ്‌ട്രുമെന്റേഷൻ, കംപ്യൂട്ടർ എൻജിനിയറിങ് 3 വർഷ ഫുൾ ടൈം ഡിപ്ലോമ. കംപ്യൂട്ടർ പരിജ്‌ഞാനം, മെറ്റീരിയൽ മാനേജ്‌മെന്റിൽ അധിക യോഗ്യത.

∙ഫിറ്റർ (119): 10–ാം ക്ലാസ്/തത്തുല്യം. ഫിറ്റർ/ഷിപ് റൈറ്റ് (സ്റ്റീൽ)/മറൈൻ എൻജിനീയർ ഫിറ്റർ ട്രേഡിൽ എൻഎസി. ഫിറ്ററായി മസഗോൺ ഡോക്/ഷിപ് ബിൽഡിങ് വ്യവസായത്തിൽ ഒരു വർഷ പരിചയമുള്ള, ഏതെങ്കിലും ട്രേഡിൽ അപ്രന്റിസ്‌ഷി പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം.

∙സ്‌ട്രക്‌ചറൽ ഫാബ്രിക്കേറ്റർ (125): 10–ാം ക്ലാസ് ജയം/തത്തുല്യം, സ്‌ട്രക്‌ചറൽ ഫിറ്റർ/ഫാബ്രിക്കേറ്റർ ട്രേഡിൽ എൻഎസി. 

∙പൈപ്പ് ഫിറ്റർ (140): 10–ാം ക്ലാസ്/തത്തുല്യം. ബന്ധപ്പെട്ട ട്രേഡിൽ എൻഎസിയും. പ്ലംബർ ട്രേഡിൽ എൻഎസിയും പ്ലംബറായി മസഗോൺ ഡോക്/ഷിപ് ബിൽഡിങ് വ്യവസായത്തിൽ ഒരു വർഷ പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. 

∙ഇലക്‌ട്രിഷ്യൻ (204), ഇലക്‌ട്രോണിക് മെക്കാനിക് (55), മെഷിനിസ്‌റ്റ് (28): 10–ാം  ക്ലാസ്/തത്തുല്യം. ബന്ധപ്പെട്ട ട്രേഡിൽ എൻഎസിയും.

∙ഡീസൽ ക്രെയിൻ ഓപ്പറേറ്റർ (5): 10–ാം ക്ലാസ് ജയം/തത്തുല്യം, ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്. മസഗോൺ ഡോക്കിൽ/ഷിപ് ബിൽഡിങ് വ്യവസായത്തിൽ ഡീസൽ ക്രെയിൻ ഓപ്പറേറ്റർ ആയി ഒരു വർഷ പരിചയമുള്ള ഡീസൽ മെക്കാനിക് ട്രേഡിൽ എൻഎസി പാസായിട്ടുള്ളവർക്ക് അപേക്ഷിക്കാം. 

∙ഡീസൽ കം മോട്ടോർ മെക്കാനിക്ക് (4): 10–ാം ക്ലാസ്/തത്തുല്യം, ഡീസൽ മെക്കാനിക്/മോട്ടോർ വെഹിക്കിൾ മെക്കാനിക്/മെക്കാനിക് മറൈൻ ഡീസൽ ട്രേഡില്‍ എൻഎസിയും. 

∙എസി റഫ്രിജറേറ്റർ മെക്കാനിക് (5): 10–ാം ക്ലാസ് ജയം/തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ എൻഎസി.

∙കംപ്രസർ അറ്റൻഡന്റ് (5): 10–ാം ക്ലാസ്/തത്തുല്യം മിൽറൈറ്റ് മെക്കാനിക്/മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ് ട്രേഡുകളിൽ എൻഎസി പാസായ, മസഗോൺ ഡോക്/ഷിപ് ബിൽഡിങ് വ്യവസായത്തിൽ കംപ്രസർ അറ്റൻഡന്റ് ആയി കുറഞ്ഞത് ഒരു വർഷം ജോലി ചെയ്‌തിട്ടുള്ളവർക്ക് അപേക്ഷിക്കാം. 

∙പെയിന്റർ (100), കാർപെന്റർ (81), കംപോസിറ്റ് വെൽഡർ (132), റിഗ്ഗർ (88): എട്ടാം ക്ലാസ് ജയവും ബന്ധപ്പെട്ട ട്രേഡിൽ എൻഎസിയും.

∙യൂട്ടിലിറ്റി ഹാൻഡ് (സെമി സ്‌കിൽഡ്) (135): ഏതെങ്കിലും ട്രേഡിൽ എൻഎസി ജയം, ഷിപ് ബിൽഡിങ് ഇൻഡസ്ട്രിയിൽ ഒരു വർഷ പരിചയം

∙യൂട്ടിലിറ്റി ഹാൻഡ് (സ്‌കിൽഡ്) (14): ഫിറ്റർ ട്രേഡിൽ എൻഎസി ജയം

∙ചിപ്പർ ഗ്രൈൻഡർ (13): 10–ാം ക്ലാസ്/തത്തുല്യം ഏതെങ്കിലും ട്രേഡിൽ എൻഎസി ജയം, മസഗോൺ ഡോക്/ഷിപ് ബിൽഡിങ് വ്യവസായത്തിൽ ചിപ്പർ ഗ്രൈൻഡർ ആയി ഒരു വർഷ പരിചയം 

∙ഗ്യാസ് കട്ടർ (38): 10–ാം ക്ലാസ്/തത്തുല്യം, സ്ട്രക്ചറൽ ഫിറ്റർ/ഫാബ്രിക്കേറ്റർ/കോംപോസിറ്റ് വെൽഡർ ട്രേഡിൽ എൻഎസി ജയം

∙മിൽറൈറ്റ് മെക്കാനിക് (10): 10–ാം ക്ലാസ്/തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ എൻഎസി ജയം

∙പാരാമെഡിക്സ് (2): പ്ലസ് ടു, നഴ്സിങ്ങിൽ ഡിപ്ലോമ/ഡിഗ്രി. പരിചയമുള്ളവർക്ക് മുൻഗണന. 

പാരാമെഡിക്സ്, ജൂനിയർ ഡ്രാഫ്റ്റ്സ്മാൻ (സിവിൽ) ഒഴികെ എല്ലാ തസ്തികകളിലും മസഗോൺ ഡോക്/ഷിപ് ബിൽഡിങ് വ്യവസായത്തിൽ ബന്ധപ്പെട്ട ട്രേഡിൽ കുറഞ്ഞത് ഒരു വർഷം പരിചയം ഉള്ളവരെ പരിഗണിക്കും. ജോലി പരിചയം ബന്ധപ്പെട്ട പഴ്‌സനേൽ ഡിപ്പാർട്ട്‌മെന്റിൽ നിന്നു സാക്ഷ്യപ്പെടുത്തിയിരിക്കണം. വിശദ വിവരങ്ങൾക്കു വെബ്‌സൈറ്റിലെ വിജ്‌ഞാപനം കാണുക. 

പ്രായം: 18–38 (അർഹരായവർക്ക് ഇളവ്), ഫീസ്: 100 രൂപ (എസ്‌സി/എസ്‌ടി, വികലാംഗർ, വിമുക്‌തഭടൻ എന്നിവർക്കു ഫീസില്ല). 

022–23764140/4123/4125/4177; https://mazagondock.in 

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA