ADVERTISEMENT

81 സയന്റിസ്റ്റ്/ സയന്റിഫിക് അസിസ്റ്റന്റ്

ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിനു കീഴിലെ സ്റ്റാൻഡേഡൈസേഷൻ, ടെസ്റ്റിങ് ആൻഡ് ക്വാളിറ്റി സർട്ടിഫിക്കേഷൻ ഡയറക്ടറേറ്റിൽ സയന്റിസ്റ്റ് ബി, സയന്റിഫിക് അസിസ്റ്റന്റ് എ തസ്തികകളിൽ 81 ഒഴിവ്. 2020 ഡിസംബറിലെ പുതുക്കിയ വിജ്ഞാപനം. മുൻപ് അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ട. ജൂലൈ 9 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

 

തസ്തികയും യോഗ്യതയും: 

സയന്റിഫിക് അസിസ്റ്റന്റ് എ (63 ഒഴിവ്): എംഎസ്‌സി (ഇലക്ട്രോണിക്സ്/അപ്ലൈഡ് ഇലക്ട്രോണിക്സ്/ഫിസിക്സ്/കംപ്യൂട്ടർ സയൻസ്/ഐടി)/എംസിഎ അല്ലെങ്കിൽ ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ്/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻസ്/കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ ആൻഡ് നെറ്റ്‌വർക്കിങ് സെക്യൂരിറ്റി/സോഫ്റ്റ്‌വെയർ സിസ്റ്റം/ഐടി/ജ്യോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം/ഇലക്ട്രിക്കൽ/ഡിസൈൻ/ഇൻഫർമാറ്റിക്സ്/കംപ്യൂട്ടർ മാനേജ്മെന്റ്/കംപ്യൂട്ടേഷനൽ ലിങ്ക്വിസ്റ്റിക്സിൽ ബിഇ/ബിടെക്/എംഎസ്.  

സയന്റിസ്റ്റ് ബി (18 ഒഴിവ്): എംഎസ്‌സി (ഇലക്ട്രോണിക്സ്/കംപ്യൂട്ടർ സയൻസ്)/എംസിഎ/DOEACC-ബി ലെവൽ കോഴ്സ് അല്ലെങ്കിൽ ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/കംപ്യൂട്ടർ സയൻസ്/കമ്യൂണിക്കേഷൻ/കംപ്യൂട്ടർ ആൻഡ് നെറ്റ്‌വർക്കിങ് സെക്യൂരിറ്റി/കംപ്യൂട്ടർ ആപ്ലിക്കേഷൻ/സോഫ്റ്റ്‌വെയർ സിസ്റ്റം/ഐടി/ഇൻഫർമേഷൻ ടെക്നോളജി മാനേജ്മെന്റ്/ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ്/ഇൻസ്ട്രുമെന്റേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/പവർ ഇലക്ട്രോണിക്സിൽ എംഇ/എംടെക്/ബിഇ/ബിടെക്/എഎംഐഇ/ജി-ഐഇടിഇ. 

പ്രായപരിധി: 30 വയസ്സ്. www.nielit.gov.in

 

31 ഒഴിവ്

സ്റ്റാൻഡേഡൈസേഷൻ, ടെസ്റ്റിങ് ആൻഡ് ക്വാളിറ്റി സർട്ടിഫിക്കേഷൻ ഡയറക്ടറേറ്റിൽ ഡപ്യൂട്ടി ഡയറക്ടർ, അഡ്മിനിസ്ട്രേറ്റീവ് ഒാഫിസർ, അസിസ്റ്റന്റ് സെക്‌ഷൻ ഒാഫിസർ, പഴ്സനൽ അസിസ്റ്റന്റ്, സീനിയർ സെക്രട്ടേറിയൽ അസിസ്റ്റന്റ് തസ്തികകളിലെ 31 ഒഴിവിൽ ഡപ്യൂട്ടേഷൻ നിയമനം. www.stqc.gov.in

 

English Summary: Recruitment In Quality Certification (STQC) Directorate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com