ADVERTISEMENT

തീരസംരക്ഷണ സേനയിൽ (ഇന്ത്യൻ കോസ്‌റ്റ് ഗാർഡ്) നാവിക് (ജനറൽ ഡ്യൂട്ടി, ഡൊമസ്റ്റിക് ബ്രാഞ്ച്) യാന്ത്രിക് തസ്തികകളിൽ 350 ഒഴിവ്. 

മെക്കാനിക്കൽ/ഇലക്‌ട്രിക്കൽ/ഇലക്‌ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ (റേഡിയോ/പവർ) വിഭാഗങ്ങളിലാണ് ഒഴിവുകൾ. അവസരം പുരുഷൻമാർക്കു മാത്രം.  ജൂലൈ 16വരെ ഓൺലൈനായി അപേക്ഷിക്കാം

 

തസ്തിക, യോഗ്യത, ശമ്പളം: 

നാവിക് (ജനറൽ ഡ്യൂട്ടി): പ്ലസ് ടു, (മാത്‌സ്, ഫിസിക്സ് പഠിച്ച്), 21,700 രൂപയും മറ്റ് ആനുകൂല്യങ്ങളും

നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്): പത്താം ക്ലാസ്, 21,700 രൂപയും മറ്റ് ആനുകൂല്യങ്ങളും

യാന്ത്രിക്: ഡിപ്ലോമ (മെക്കാനിക്കൽ/ഇലക്‌ട്രിക്കൽ/ഇലക്‌ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ, റേഡിയോ/പവർ), 29,200 രൂപയും മറ്റ് ആനുകൂല്യങ്ങളും. 

ശാരീരികയോഗ്യത: ഉയരം കുറഞ്ഞത് 157 സെ.മീ., നെഞ്ചളവ് ആനുപാതികം, കുറഞ്ഞത് അഞ്ചു സെ.മീ. വികാസം വേണം. തൂക്കം ഉയരത്തിനും പ്രായത്തിനും ആനുപാതികം. 

പ്രായം: 18–22. അർഹരായവർക്ക് ഇളവുണ്ട്.

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയുടെയും ശാരീരിക യോഗ്യതയുടെയും അടിസ്ഥാനത്തിൽ. 

ഫീസ്: 250 രൂപ. ഓൺലൈനായി അടയ്ക്കാം (പട്ടികവിഭാഗക്കാർക്കു ഫീസില്ല)

https://joinindiancoastguard.cdac.in 

English Summary: Coast Guard Navik Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com