ADVERTISEMENT

കൃഷി ഭവനുകളിൽ 6 മാസം ഇന്റേൺഷിപ്പിന് 24 വരെ അപേക്ഷിക്കാം. www.keralaagriculture.gov.in. 26 മുതൽ 29 വരെയായി നടത്തുന്ന ഇന്റർവ്യൂവിലൂടെയാകും തിരഞ്ഞെടുപ്പ്. 1077 ഒഴിവുകളുണ്ട്. ഇൻസെന്റീവ് മാസം 1000 രൂപ. പ്രായം 18–41. വിദ്യാഭ്യാസത്തോടൊപ്പം ഗ്രാമീണ കാർഷിക പരിചയം കൂടിയുള്ള പ്രഫഷനലുകളുടെ കൂട്ടായ്മയുണ്ടാക്കുകയാണു ലക്ഷ്യം. വിഎച്ച്എസ്ഇ അവസാന വർഷ വിദ്യാർഥികൾ, കൃഷി, ജൈവകൃഷി എന്നിവയിൽ വിഎച്ച്എസ്ഇ സർട്ടിഫിക്കറ്റ് ഉള്ളവർ, ബിഎസ്‌സി അഗ്രികൾചർ ബിരുദധാരികൾ എന്നിവരെ മാത്രമേ പരിഗണിക്കൂ. കൃഷിരീതിയും വിളവെടുപ്പും മുതൽ ഫ്രണ്ട് ഓഫിസ് മാനേജ്മെന്റ് വരെ പരിശീലന വിഷയങ്ങളാണ്.

 

English Summary: Internship In Krishi Bhavan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com