ADVERTISEMENT

കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷനിൽ 9 മാനേജർ/ഡപ്യൂട്ടി മാനേജർ തസ്തികയിൽ കരാർ നിയമനം. 

മാനേജർ (ഐടി): ഒന്നാം ക്ലാസ് ബിടെക് (കംപ്യൂട്ടർ സയൻസ്/ഐടി)/ എംസിഎ, 5 വർഷ പരിചയം. 

ഡപ്യൂട്ടി മാനേജർ (ഐടി)–സോഫ്റ്റ്‌വെയർ ഡവലപ്മെന്റ്: ഒന്നാം ക്ലാസ് ബിടെക് (കംപ്യൂട്ടർ സയൻസ്/ഐടി)/എംസിഎ അല്ലെങ്കിൽ കംപ്യൂട്ടർ സയൻസ്/ഐടിയിൽ ഒന്നാം ക്ലാസ് ബിഎസ്‌സി, 3 വർഷ പരിചയം. 

മാനേജർ/ഡപ്യൂട്ടി മാനേജർ (അക്കൗണ്ട്സ്): എംകോം ഫിനാൻസ് അല്ലെങ്കിൽ സിഎ (ഇന്റർ)/ഐസിഡബ്ല്യുഎ (ഇന്റർ). 

മാനേജർ/ഡപ്യൂട്ടി മാനേജർ (കൊമേഴ്സ്യൽ): എംബിഎ/പിജിഡിഎം (മാർക്കറ്റിങ്/ലോജിസ്റ്റിക്സ് മാനേജ്മെന്റ്). സമാന മേഖലയിൽ പരിചയമുള്ള ബിരുദം/പിജിക്കാരെയും പരിഗണിക്കും.

 

മാനേജർ/ഡപ്യൂട്ടി മാനേജർ (എച്ച്ആർ): എംബിഎ/പിജിഡിഎം (ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്).           

അക്കൗണ്ട്സ്, കൊമേഴ്സ്യൽ, എച്ച്ആർ വിഭാഗങ്ങളിൽ മാനേജർക്ക് 7 വർഷവും ഡപ്യൂട്ടി മാനേജർക്ക് 5 വർഷ പരിചയവും വേണം.   

പ്രായപരിധി: മാനേജർ: 40 വയസ്സ്, ഡപ്യൂട്ടി മാനേജർ: 35 വയസ്സ്.

ശമ്പളം: മാനേജർ: 50,000 രൂപ, ഡപ്യൂട്ടി മാനേജർ: 40,000 രൂപ. www.cmdkerala.net 

English Summary: KSRTC Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com