വിക്രം സാരാഭായ് സ്പേസ് സെന്ററിൽ 167 അപ്രന്റിസ്, ഒക്ടോബർ 8 വരെ അപേക്ഷിക്കാം

vikram-sarabhai-space-centre-apprenticeship-training
Representative Image. Photo Credit : Gorodenkoff / Shutterstock.com
SHARE

ബഹിരാകാശ വകുപ്പിനു കീഴിലെ തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിൽ ഗ്രാജുവേറ്റ് അപ്രന്റിസിന്റെ 167 ഒഴിവിൽ ഒരു വർഷ പരിശീലനം. 

ഒക്ടോബർ 8 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

വിഭാഗങ്ങളും ഒഴിവുകളും യോഗ്യതയും: 

∙ഇലക്ട്രോണിക്സ് (40), മെക്കാനിക്കൽ (40), കംപ്യൂട്ടർ സയൻസ്/എൻജി. (20), ഏറോനോട്ടിക്കൽ/ഏറോസ്പേസ് (15), സിവിൽ (12), ഇലക്ട്രിക്കൽ (12), കെമിക്കൽ (10), മെറ്റലർജി (6), പ്രൊഡക്‌ഷൻ (6), ഫയർ ആൻഡ് സേഫ്റ്റി (2): ബന്ധപ്പെട്ട വിഭാഗത്തിൽ ബിഇ/ബിടെക് (65% മാർക്ക്/സിജിപിഎ 6.84).

∙കേറ്ററിങ് ടെക്നോളജി/ഹോട്ടൽ മാനേജ്മെന്റ് (4): 60% മാർക്കോടെ ഹോട്ടൽ മാനേജ്മെന്റ്/കേറ്ററിങ് ടെക്നോളജിയിൽ നാലു വർഷ ബിരുദം.

2019 ജനുവരിക്കു മുൻപു ബിരുദം പാസായവരും അവസാനവർഷ വിദ്യാർഥികളും ഫലം കാക്കുന്നവരും അപേക്ഷിക്കേണ്ട. മുൻപു പരിശീലനം നേടിയവരും ഇപ്പോൾ പരിശീലനത്തിലുള്ളവരും ഒരു വർഷത്തിൽ കൂടുതൽ പരിചയമുള്ളവരും അപേക്ഷിക്കാൻ അർഹരല്ല.

പ്രായപരിധി: 30 വയസ്. അർഹർക്ക് ഇളവ്. സ്റ്റൈപ്പെൻഡ്: 9000 രൂപ. സന്ദർശിക്കുക : www.vssc.gov.in 

Content Summary : Vikram Sarabhai Space Centre Apprenticeship Training - Apply Now

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA