ADVERTISEMENT

വിധവകൾ, വിവാഹബന്ധം വേർപെടുത്തിയവർ, 7 വർഷമായി ഭർത്താവിനെ കാണാനില്ലാത്തവർ, 35 വയസ്സു കഴിഞ്ഞ അവിവാഹിതകൾ, ഭിന്നശേഷിക്കാർ, പട്ടികവർഗ വിഭാഗത്തിലെ അവിവാഹിതരായ അമ്മമാർ, എൻഡോസൾഫാൻ ദുരിതബാധിതർ, അനാഥാലയങ്ങളിലെ അന്തേവാസികൾ, മുൻ അന്തേവാസികൾ എന്നിവർക്ക് (പാർശ്വവൽകരിക്കപ്പെട്ടവർ) സംസ്ഥാന സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയുള്ള തൊഴിലിനു മുൻഗണന, 10 വർഷത്തെ വയസ്സ് ഇളവ്.

 

 

കൈവല്യ

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് റജിസ്റ്റർ ചെയ്തിട്ടുള്ള ഭിന്നശേഷിക്കാർക്കുള്ള സ്വയം തൊഴിൽ വായ്പ പദ്ധതി. 50,000 രൂപ വരെ പലിശ രഹിത വായ്പ. വായ്പത്തുകയുടെ 50% സബ്സിഡി. 50,000 രൂപയ്ക്കു മുകളിലുള്ള തുകയ്ക്കു 3% പലിശ.

 

ശരണ്യ

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് റജിസ്റ്റർ ചെയ്തിട്ടുള്ള അശരണരായ വനിതകൾക്കുള്ള സ്വയം തൊഴിൽ വായ്പ പദ്ധതി. 50,000 രൂപ വരെ പലിശരഹിത വായ്പ. വായ്പ തുകയുടെ 50% സബ്സിഡി. 50,000 രൂപയ്ക്കു മുകളിലുള്ള തുകയ്ക്കു 3% പലിശ.

 

നവജീവൻ

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് റജിസ്റ്റർ ചെയ്തിട്ടുള്ള 50–65 പ്രായക്കാർക്കു ബാങ്കുമായി ബന്ധപ്പെട്ടു നൽകുന്ന സ്വയംതൊഴിൽ വായ്പ പദ്ധതി. പരമാവധി 50,000 രൂപ. 25% സബ്സിഡി. 

 

ധനസഹായം – ഭിന്നശേഷിക്കാരായ ലോട്ടറി ഏജന്റുമാർക്ക് 5000 രൂപ. 18നു മുകളിൽ പ്രായം, 40 ശതമാനത്തിൽ കുറയാത്ത ഭിന്നശേഷി, ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനം എന്നിവ മാനദണ്ഡം.

 

ഭിന്നശേഷിക്കാർക്കുള്ള സ്വയംതൊഴിൽ പദ്ധതി– ബാങ്കുകളിലൂടെ വികലാംഗക്ഷേമ കോർപറേഷൻ നൽകുന്നു. 20,000 രൂപ വരെയുള്ള വായ്പയ്ക്ക് 50 ശതമാനവും 50,000 രൂപ വരെയുള്ള വായ്പയ്ക്ക് 30 ശതമാനവും ഒരു ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് 25 ശതമാനവും ഒരു ലക്ഷം രൂപയ്ക്കു മുകളിൽ 20 ശതമാനവും സബ്സിഡി. 

 

നാഷനൽ ഹാൻഡികാപ്ഡ് ഫിനാൻസ് ആൻഡ് ഡവലപ്മെന്റ് കോർപറേഷൻ വായ്പ–  സംസ്ഥാനത്തു വികലാംഗ ക്ഷേമ കോർപറേഷൻ വഴി നൽകുന്നു. 50,000 രൂപ വരെയുള്ള വായ്പയ്ക്കു സ്ത്രീകൾക്കും കാഴ്ച–കേൾവി പരിമിതർക്കും ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവർക്കും ഒരു ശതമാനം പലിശ ഇളവുണ്ട്.

 

Content Summary : Self Employment Plan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com