മസഗോൺ ഡോക്: 86 അപ്രന്റിസ്

Job
SHARE

മുംബൈയിലെ  മസഗോൺ ഡോക് ഷിപ് ബിൽഡേഴ്സ് ലിമിറ്റഡിൽ ഗ്രാജുവേറ്റ്/ഡിപ്ലോമ അപ്രന്റിസുമാരുടെ 86 ഒഴിവ്. ഓൺലൈൻ അപേക്ഷ ജനുവരി 25 വരെ. ഒരു വർഷ പരിശീലനം. 

കെമിക്കൽ, കംപ്യൂട്ടർ, സിവിൽ,  ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ, മെക്കാനിക്കൽ, പ്രൊഡക്‌ഷൻ, തുടങ്ങിയ എൻജിനീയറിങ് വിഭാഗങ്ങളിലും ഷിപ്‌ ബിൽഡിങ് ടെക്നോളജിയിലുമായി 79 ഗ്രാജുവേറ്റ് അപ്രന്റിസ് ഒഴിവുണ്ട്. ഇലക്ട്രിക്കൽ, മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗങ്ങളിലാണ് ഡിപ്ലോമ അപ്രന്റിസ് അവസരം. 

സ്റ്റൈപൻഡ്: 9000 രൂപ (ഗ്രാജുവേറ്റ്), 8000 രൂപ (ഡിപ്ലോമ)

യോഗ്യത: ഗ്രാജുവേറ്റ് അപ്രന്റിസ്: അംഗീകൃത സ്ഥാപനത്തിൽനിന്നുള്ള എൻജിനീയറിങ് അല്ലെങ്കിൽ ടെക്നോളജി ബിരുദം/തത്തുല്യം.

ഡിപ്ലോമ അപ്രന്റിസ്: അംഗീകൃത സ്ഥാപനത്തിൽനിന്നുള്ള എൻജിനീയറിങ് അല്ലെങ്കിൽ ടെക്നോളജി ഡിപ്ലോമ/തത്തുല്യം.

നേരത്തേ അപ്രന്റിസ്ഷിപ് ചെയ്തവർ അപേക്ഷിക്കേണ്ട. 2019 ഏപ്രിൽ 1നു ശേഷം പാസായവർക്കാണ് അവസരം. 

 അപേക്ഷിക്കേണ്ട വിധം: നാഷനൽ  അപ്രന്റിസ്ഷിപ് ട്രെയിനിങ് സ്കീം (NATS)  വെബ് പോർട്ടലിൽ റജിസ്റ്റർ ചെയ്തതിനു ശേഷം വേണം അപേക്ഷ സമർപ്പിക്കാൻ. www.mazagondock.in 

Content Summary: Apprenticeship Recruitment In Mumbai Mazagon Dock 

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA