ആർമി പബ്ലിക് സ്‌കൂളുകളിൽ അധ്യാപകരാകാം; ഒാൺലൈനായി അപേക്ഷിക്കാം ജനുവരി 28 വരെ

HIGHLIGHTS
  • ഫെബ്രുവരി 19, 20 തീയതികളിലാണു ടെസ്റ്റ്.
teacher
SHARE

ആർമി വെൽഫെയർ എജ്യുക്കേഷൻ സൊസൈറ്റിക്കു കീഴിലെ ആർമി പബ്ലിക് സ്‌കൂളുകളിൽ അധ്യാപകരാകാൻ അവസരം. ജനുവരി 28 വരെ ഒാൺലൈനായി അപേക്ഷിക്കാം. വിവിധ കന്റോൺമെന്റിനും മിലിറ്ററി സ്‌റ്റേഷനും കീഴിലായി 136 സ്കൂളുകളാണുള്ളത്. തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലുമുണ്ട്. ഒഴിവുകളുടെ എണ്ണം പ്രസിദ്ധീകരിച്ചിട്ടില്ല. ഏകദേശം 8700 അധ്യാപകരാണു നിലവിലുള്ളത്.   

തസ്തിക, യോഗ്യത:

പിജിടി 

∙ഇംഗ്ലിഷ്, ഹിന്ദി, ഹിസ്‌റ്ററി, ജോഗ്രഫി, ഇക്കണോമിക്‌സ്, ബയോടെക്, സൈക്കോളജി, കൊമേഴ്സ്, ഹോം സയൻസ്: ബന്ധപ്പെട്ട വിഷയത്തിൽ പിജി, ബിഎഡ്.

∙പൊളിറ്റിക്കൽ സയൻസ്: പൊളിറ്റിക്‌സിൽ പിജി/പബ്ലിക് അഡ്‌മിനിസ്‌ട്രേഷൻ/ഇന്റർനാഷനൽ റിലേഷൻസിൽ എംഎ. ബിഎഡ്.

∙മാത്തമാറ്റിക്‌സ്: മാത്തമാറ്റിക്‌സിൽ പിജി/സ്‌റ്റാറ്റിസ്‌റ്റിക്‌സ്/ഓപറേഷനൽ റിസർചിൽ പിജി (മാത്തമാറ്റിക്‌സിൽ ബിരുദം), ബിഎഡ്/മാത്തമാറ്റിക്‌സിൽ എംഎസ്‌സിഎഡ്. 

∙ഫിസിക്‌സ്: ഫിസിക്‌സിൽ പിജി, ബിഎഡ്/എംഎസ്‌സിഎഡ്.

∙കെമിസ്‌ട്രി: കെമിസ്‌ട്രി/ബയോകെമിസ്ട്രിയിൽ പിജി/ഫാർമസി കെമിസ്‌ട്രിയിൽ പിജി (കെമിസ്‌ട്രിയിൽ ബിരുദം), ബിഎഡ്/എംഎസ്‌സിഎഡ് കെമിസ്‌ട്രി. 

∙ബയോളജി: ബോട്ടണി/സുവോളജിയിൽ പിജി/മൈക്രോ ബയോളജി/ മോളിക്യുലാർ ബയോളജി/അഗ്രികൾചറൽ ബോട്ടണി/ജെനിറ്റിക്‌സിൽ പിജി (ബിരുദത്തിൽ ബോട്ടണി/സുവോളജി പഠിച്ചിരിക്കണം), ബിഎഡ്/സുവോളജി/ബോട്ടണിയിൽ എംഎസ്‌സിഎഡ്.

∙കംപ്യൂട്ടർ സയൻസ് ഇൻഫർമാറ്റിക്സ്: ബിഇ/ബിടെക് (കംപ്യൂട്ടർ സയൻസ്/ ഐടി/ കംപ്യൂട്ടർ എൻജിനീയറിങ്/ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ്)/ എംസിഎ/ എംഎസ്‌സി കംപ്യൂട്ടർ സയൻസ്/ ഐടി, അല്ലെങ്കിൽ എംഎസ്‌സി മാത്തമാറ്റിക്സ്/ ഫിസിക്സ്/സ്റ്റാറ്റിസ്റ്റിക്സ്, ബിഎസ്‌സി (കംപ്യൂട്ടർ സയൻസ്)/ ബിസിഎ/ കംപ്യൂട്ടർ എൻജിനീയറിങ്/ഐടിയിൽ 3 വർഷ ഡിപ്ലോമ/ പിജിഡിസിഎ അല്ലെങ്കിൽ ബി ലെവൽ(DOEACC), ബിഎഡ് 

ഫിസിക്കൽ എജ്യുക്കഷൻ: ഫിസിക്കൽ എജ്യൂക്കഷനിൽ പിജി.

ടിജിടി

∙ഇംഗ്ലിഷ്, ഹിന്ദി, സംസ്കൃതം, ഫിസിക്സ്, കെമിസ്ട്രി: ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം, ബിഎഡ്/തത്തുല്യം.

∙സോഷ്യൽ സയൻസസ്: സോഷ്യൽ സയൻസസിൽ ബിഎ ബിഎഡ്/തത്തുല്യം

∙മാത്‌സ്: മാത്‌സിൽ ബിഎസ്‌സി ബിഎഡ് (ഫിസിക്കൽ സയൻസസ് ഗ്രൂപ്)/തത്തുല്യം.

∙ബയോളജി: ബോട്ടണി/സുവോളജിയിൽ ബിരുദം, ബിഎഡ്/തത്തുല്യം

∙കംപ്യൂട്ടർ: ബിസിഎ/കംപ്യൂട്ടർ സയൻസിൽ ബിരുദം/ബിഇ/ബിടെക്(കംപ്യൂട്ടർ സയൻസ്/ഐടി) അല്ലെങ്കിൽ ബിരുദം, എ ലെവൽ കോഴ്സ്.(DOEACC), ബിഎഡ്. 

∙ഫിസിക്കൽ എജ്യുക്കേഷൻ: 4 വർഷ ബിപിഎഡ് ബിരുദ കോഴ്സ് അല്ലെങ്കിൽ3 വർഷ ബിരുദം, ഒരു വർഷ ബിപിഎഡ് ഡിപ്ലോമ അല്ലെങ്കിൽ ബിഎസ്‌സി ഫിസിക്കൽ എജ്യുക്കേഷൻ, ഹെൽത്ത് എജ്യുക്കേഷൻ ആൻഡ് സ്പോർട്സ്, ഒരു വർഷ ബിപിഎഡ് ഡിപ്ലോമ.

∙പിആർടി: ബിരുദം, ബിഎഡ്/നാലു വർഷ ഇന്റഗ്രേറ്റഡ് കോഴ്സ്(ബിഎഡ്) അല്ലെങ്കിൽ രണ്ടു വർഷ ഡിപ്ലോമ(ഡി.ഇഎൽഎഡ്).

നിയമനം ലഭിക്കുമ്പോൾ സിടിഇടി/ടെറ്റ് യോഗ്യത വേണം.(ടിജിടി, പിആർടിക്കാർക്ക്). വിദ്യാഭ്യാസ/പ്രഫഷനൽ യോഗ്യതയ്‌ക്ക് 50% മാർക്ക് നേടിയിരിക്കണം. 

 പ്രായം (2021 ഏപ്രിൽ ഒന്നിന്): തുടക്കക്കാർ (5 വർഷത്തിൽ താഴെ പരിചയമുള്ളവർ): 40 ൽ താഴെ, പ്രവൃത്തിപരിചയമുള്ളവർ: 57 ൽ താഴെ (ഇവർ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 5 വർഷമെങ്കിലും അധ്യാപകരായി പ്രവർത്തിച്ചിരിക്കണം). യോഗ്യത, പ്രായം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സൈറ്റിൽ. 

 തിരഞ്ഞെടുപ്പ്: ഒാൺലൈൻ സ്‌ക്രീനിങ് ടെസ്റ്റ്, ഇന്റർവ്യൂ, ടീച്ചിങ് അഭിരുചി, കംപ്യൂട്ടർ പ്രഫിഷ്യൻസി അടിസ്ഥാനമാക്കി. ഫെബ്രുവരി 19, 20 തീയതികളിലാണു ടെസ്റ്റ്. തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രമുണ്ട്.

ഫീസ്: 385. ഒാൺലൈനായി ഫീസടയ്‌ക്കാം. www.awesindia.com 

Content Summary : Army Public School Recruitment 2022 TGT PGT PRT Teacher Vacancy

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA