ഫ്രഞ്ച് റെയില്‍വേ കമ്പനി ആല്‍സ്റ്റോമില്‍ അവസരങ്ങള്‍; ആഗോള തലത്തില്‍ വന്‍ റിക്രൂട്ട്മെന്റ്

alstom-to-hire-seven-thousand-five-hundred-talents-worldwide
Alstom Aventra H2 with Eversholt Rail. Photo Credit : Alstom Advanced and Creative Design
SHARE

ഫ്രാന്‍സിലെ റെയില്‍വേ കമ്പനി ഭീമനായ ആല്‍സ്റ്റോം (Alstom) ആഗോള തലത്തില്‍ വന്‍ റിക്രൂട്ട്മെന്‍റിനൊരുങ്ങുന്നു. വിവിധ രാജ്യങ്ങളില്‍ നിന്ന് 7500 പേരെയാണ് കമ്പനി നിയമിക്കുന്നത്. കമ്പനി സേവനങ്ങള്‍ക്കുള്ള ഡിമാന്‍ഡ് വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ 77.8 ബില്യണ്‍ യൂറോയുടെ റെക്കോര്‍ഡ് ഓര്‍ഡറാണ് ഈ വര്‍ഷം അവസാനത്തോടെ ആല്‍സ്റ്റോമിന് പൂര്‍ത്തീകരിക്കേണ്ടത്. 

6000 എന്‍ജിനീയര്‍മാരെയും മാനേജര്‍മാരെയും 1500 തൊഴിലാളികളെയും ടെക്നീഷ്യന്മാരെയും പുതുതായി നിയമിക്കാനാണ് പദ്ധതി. ഇതില്‍ 3900 പേര്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും 1700 പേര്‍ ഏഷ്യ-പസഫിക് മേഖലയില്‍ നിന്നും 1500 പേര്‍ വടക്ക്, തെക്ക് അമേരിക്കന്‍ മേഖലയില്‍ നിന്നും 400 പേര്‍ ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, മധ്യേഷ്യന്‍ മേഖലകളില്‍ നിന്നുമായിരിക്കുമെന്ന് ആല്‍സ്റ്റോം വ്യക്തമാക്കി. നിലവില്‍ ആഗോളതലത്തില്‍ 72,000 ജീവനക്കാരാണ് ആല്‍സ്റ്റോമിന് ഉള്ളത്.

റോളിങ് സ്റ്റോക്ക്, സിഗ്നല്‍സ്, സേവനങ്ങള്‍ എന്നിവയെ സംബന്ധിച്ച പ്രോജക്ടുകളിലേക്കാണ് പുതിയ നിയമനങ്ങളെന്ന് ആല്‍സ്റ്റോം പ്രസ്താവനയില്‍ പറഞ്ഞു. കനേഡിയന്‍ ബൊംബാര്‍ഡിയര്‍ ട്രാന്‍സ്പോര്‍ട്ടിനെ വിലയ്ക്ക് വാങ്ങി കൊണ്ട് ആല്‍സ്റ്റോം അതിന്റെ വലുപ്പം ഒരു വര്‍ഷം മുന്‍പ് ഇരട്ടിയാക്കിയിരുന്നു.70 രാജ്യങ്ങളില്‍ നിലവില്‍ കമ്പനിക്ക്‌  സാന്നിധ്യമുണ്ടെന്ന് ആല്‍സ്റ്റോം ഹ്യൂമന്‍ റിസോഴ്സസ് ഡയറക്ടര്‍ ആന്‍ സോഫി പറയുന്നു.

നോര്‍വേയിലേക്ക് 200 ട്രെയിനുകള്‍ നല്‍കാനുള്ള 1.8 ബില്യണ്‍ യൂറോയുടെ കരാര്‍ ആല്‍സ്റ്റോം ഈ മാസം പ്രഖ്യാപിച്ചിരുന്നു. പബ്ലിക് റെയില്‍ കമ്പനിയായ നോര്‍സ്ക് ടോഗുമായുള്ള കരാര്‍ അനുസരിച്ച് ആദ്യം 380 മില്യണ്‍ യൂറോ ചെലവില്‍ 30 ട്രെയിനുകള്‍ നല്‍കും. ഇന്ത്യയിലും ശക്തമായ സാന്നിധ്യമുള്ള കമ്പനിയാണ് ആല്‍സ്റ്റോം. ഇലക്ട്രിക് ലോക്കോ കോച്ചുകള്‍ നല്‍കുന്നതിന് അടക്കമുള്ള റെയില്‍വേ കരാറുകള്‍ ഇന്ത്യയുമായി ആല്‍സ്റ്റോമിനുണ്ട്.

Content Summary : Alstom to hire 7,500 talents worldwide in 2022 to build the future of sustainable mobility

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS