ADVERTISEMENT

ഹൈദരാബാദ് ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ വിവിധ ഒാഫിസുകളിൽ 1625 ജൂനിയർ ടെക്നീഷ്യൻ ഒഴിവ്. ഒരു വർഷ കരാർ നിയമനം (3 വർഷം വരെ നീട്ടിയേക്കാം). ഏപ്രിൽ 11 വരെ ഒാൺലൈനായി അപേക്ഷിക്കാം.

 

വിഭാഗങ്ങളും ഒഴിവുകളും.

ഇലക്ട്രോണിക്സ് മെക്കാനിക് (814), ഇലക്ട്രീഷ്യൻ (184), ഫിറ്റർ (627).

യോഗ്യത: ഇലക്ട്രോണിക്സ് മെക്കാനിക്/ഇലക്ട്രീഷ്യൻ/ഫിറ്റർ ട്രേഡിൽ ഐടിഐ ജയം, ഒരു വർഷ അപ്രന്റിസ്ഷിപ് പരിശീലനം (മിനിസ്ട്രി ഒാഫ് സ്കിൽ ഡവലപ്മെന്റ് നൽകുന്ന എൻഎസി). മാനുഫാക്ചറിങ്, പ്രൊഡക്‌ഷൻ, ക്വാളിറ്റി, മെറ്റീരിയൽ മാനേജ്മെന്റ് മേഖലകളിൽ ഒരു വർഷ പരിചയം അധിക യോഗ്യതയാണ്.

പ്രായപരിധി: 30. അർഹർക്ക് ഇളവ്. 

ശമ്പളം: ഒന്നാം വർഷം: 20,480; രണ്ടാം വർഷം: 22,528; മൂന്നാം വർഷം: 24,780.

 www.ecil.co.in

 

19 ഒഴിവ്

ഹൈദരാബാദിലെ ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ടെക്നിക്കൽ ഒാഫിസർ, സയന്റിഫിക് അസിസ്റ്റന്റ്, സീനിയർ/ജൂനിയർ ആർട്ടിസാൻ തസ്തികയിൽ 19 ഒഴിവ്. 2 വർഷ കരാർ നിയമനം. എൻജിനീയറിങ് ബിരുദം/ഡിപ്ലോമ/ഐടിഐ യോഗ്യതയും പരിചയവും ഉള്ളവർക്കാണ് അവസരം. ഇന്റർവ്യൂ ഏപ്രിൽ 12 ന്.  www.ecil.co.in

 

Content Summary : ECIL Recruitment 2022: Apply online for 1625 Junior Technician posts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com