കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ ഹെഡ് ക്വാർട്ടേഴ്സ് സതേൺ കമാൻഡ് ആർമിയിൽ ഹെൽത്ത് ഇൻസ്പെക്ടർ (ഗ്രൂപ്പ് സി–സിവിലിയൻ) തസ്തികയിൽ 58 ഒഴിവ്. ജൂൺ 6നകം അപേക്ഷിക്കണം. യോഗ്യത: പത്താം ക്ലാസ്, സാനിറ്ററി ഇൻസ്പെക്ടർ കോഴ്സ് സർട്ടിഫിക്കറ്റ്, ഒരു വർഷത്തെ പരിചയം അഭികാമ്യം. പ്രായം 18–27. അപേക്ഷ അയയ്ക്കേണ്ട വിലാസം: The Commanding Officer, 431 Field Hospital, PIN–903 431, C/o 56 APO. അപേക്ഷാമാതൃകയും വിശദവിവരങ്ങളും കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസി’ന്റെ മേയ് 7 ലക്കത്തിൽ.
Content Summary : Army HQ Southern Command Recruitment 2022 for Group C Posts