ADVERTISEMENT

പൊതുമേഖലാ ബാങ്കുകളിൽ ക്ലാർക്ക് നിയമനത്തിനായി ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്‌സനേൽ സിലക്‌ഷൻ (ഐബിപിഎസ്) നടത്തുന്ന പൊതു എഴുത്തുപരീക്ഷയ്‌ക്ക് അപേക്ഷിക്കാം. വിവിധ പൊതുമേഖലാ ബാങ്കുകളിലായി 6035 ഒഴിവുണ്ട്. കേരളത്തിൽ 70 ഒഴിവ്. ഓൺലൈൻ അപേക്ഷ ജൂലൈ 21 വരെ. അവസരം 11 ബാങ്കുകളിൽ പൊതുമേഖലാ ബാങ്കുകളിലെ ക്ലറിക്കൽ തസ്‌തികകളിലേക്ക് ഐബിപിഎസ് നടത്തുന്ന 12–ാം പൊതു എഴുത്തുപരീക്ഷയാണിത്. 

 

ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, പഞ്ചാബ് നാഷനൽ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, യൂക്കോ ബാങ്ക്, യൂണിയൻ ബാങ്ക് എന്നീ ബാങ്കുകളിലാണ് അവസരം. ഐബിപിഎസ് പരീക്ഷയിൽ യോഗ്യത നേടുന്നവരെ മാത്രമേ ഈ ബാങ്കുകളിൽ അടുത്ത സാമ്പത്തിക വർഷത്തെ (2023–24) ക്ലാർക്ക് നിയമനങ്ങൾക്കു പരിഗണിക്കൂ. മാർക്കിന്റെ അടിസ്‌ഥാനത്തിൽ ഷോർട് ലിസ്‌റ്റ് ചെയ്യപ്പെടുന്നവരെ ബാങ്കുകളിൽ ഒന്നിലേക്ക് അലോട്ട് ചെയ്യും. 2024 മാർച്ച് 31 വരെ ഈ വിജ്‌ഞാപനപ്രകാരമുള്ള നിയമനങ്ങൾക്ക് അവസരമുണ്ട്. ഏതെങ്കിലും ഒരു സംസ്‌ഥാനം/കേന്ദ്രഭരണ പ്രദേശത്തേക്കു മാത്രം അപേക്ഷിക്കുക. ആ  സംസ്‌ഥാനം/കേന്ദ്രഭരണ പ്രദേശത്തിനു ബാധകമായ കേന്ദ്രത്തിൽ പരീക്ഷ എഴുതണം. 

 

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം. കംപ്യൂട്ടർ ഓപ്പറേഷൻസ്/ലാംഗ്വേജിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമ/ഡിഗ്രി യോഗ്യത ഉണ്ടായിരിക്കണം അല്ലെങ്കിൽ ഹൈസ്‌കൂൾ/കോളജ്/ഇൻസ്‌റ്റിറ്റ്യൂട്ട് തലത്തിൽ കംപ്യൂട്ടർ/ഐടി ഒരു വിഷയമായി പഠിച്ചിരിക്കണം. അപേക്ഷിക്കുന്ന സംസ്‌ഥാനത്തെ ഔദ്യോഗിക ഭാഷാപരിജ്‌ഞാനം  ഉള്ളവർക്കു മുൻഗണന. 2022 ജൂലൈ 21 അടിസ്‌ഥാനമാക്കി യോഗ്യത കണക്കാക്കും. സിവിൽ എക്‌സാം യോഗ്യതയില്ലാത്ത വിമുക്‌തഭടൻമാർ തത്തുല്യ യോഗ്യതാ വിവരങ്ങൾക്കു വിജ്‌ഞാപനം കാണുക.

പ്രായം: 2022 ജൂലൈ 1 ന് 20–28 പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും അംഗപരിമിതർക്കു പത്തും വർഷം ഇളവ്. വിമുക്‌തഭടൻമാർക്കും ഇളവുണ്ട്.

 

പരീക്ഷ രണ്ടു ഘട്ടം 

പ്രിലിമിനറി, മെയിൻ എന്നിങ്ങനെ രണ്ടു ഘട്ടങ്ങളായുള്ള ഓൺലൈൻ പരീക്ഷയാണ്. പ്രിലിമിനറി പരീക്ഷ സെപ്റ്റംബറിൽ നടത്തും. മെയിൻ പരീക്ഷ ഒക്ടോബറിൽ. രണ്ടിനും ഒബ്‌ജെക്‌ടീവ് ചോദ്യങ്ങളാണ്. നെഗറ്റീവ് മാർക്കുമുണ്ട്. മെയിൻ പരീക്ഷയുടെ അടിസ്‌ഥാനത്തിലാണു തിരഞ്ഞെടുപ്പ്. പ്രിലിമിനറി പരീക്ഷയ്ക്ക് ഇംഗ്ലിഷ് ലാംഗ്വേജ്, ന്യൂമറിക്കൽ എബിലിറ്റി, റീസണിങ് എബിലിറ്റി എന്നീ വിഷയങ്ങളുണ്ടാകും. ഒരു മണിക്കൂറാണു പരീക്ഷയുടെ ദൈർഘ്യം. കേരളത്തിലും ലക്ഷദ്വീപിലും നിന്നുള്ളവർക്കു പരീക്ഷാമാധ്യമമായി മലയാളം, ഇംഗ്ലിഷ്, ഹിന്ദി ഭാഷകൾ തിരഞ്ഞെടുക്കാം. കേരളത്തിൽ (സ്‌റ്റേറ്റ് കോഡ്: 27) കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മലപ്പുറം, പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളിലാണു പരീക്ഷാകേന്ദ്രം. മെയിൻ പരീക്ഷയ്ക്കു കൊച്ചിയും തിരുവനന്തപുരവുമാണു കേരളത്തിലെ കേന്ദ്രങ്ങൾ. ഫീസ്: 850 രൂപ (പട്ടികവിഭാഗം, വിമുക്തഭടൻ, ഭിന്നശേഷിക്കാർക്കു 175 രൂപ). ഓൺലൈനിലൂടെ ഫീസ് അടയ്‌ക്കാം.

ഓൺലൈൻ റജിസ്ട്രേഷനും വിജ്ഞാപനത്തിനും: www.ibps.in 

 

Content Summary : IBPS is Hiring for 6035 Clerk Posts Across Public Sector Banks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com