ADVERTISEMENT

ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിന്റെ വിവിധ പ്രോജക്ട്/ഒാഫിസ്/സബ്സിഡിയറി/ ജോയിന്റ് വെൻച്വർ കമ്പനികളിൽ 137 ഒഴിവ്. നേരിട്ടുള്ള നിയമനം. ജൂലൈ 29 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

 

 തസ്തികയും യോഗ്യതയും: 

∙സീനിയർ മാനേജർ (മെറ്റീരിയൽസ്): എൻജിനീയറിങ് ബിരുദം/ഏതെങ്കിലും പിജി ബിരുദം/മാനേജ്മെന്റിൽ പിജി ഡിപ്ലോമ, 9 വർഷ പരിചയം.

∙സീനിയർ മാനേജർ (എച്ച്ആർ ആൻഡ് അഡ്മിനിസ്ട്രേഷൻ): എച്ച്ആർ/പഴ്സനേൽ മനേജ്മെന്റ്/ഇൻഡസ്ട്രിയൽ റിലേഷൻസ്/ലേബർ വെൽഫെയർ/സോഷ്യൽ വർക്/ബിസിനസ് അഡ്മിനിസ്ട്രേഷനിൽ പിജി ബിരുദം/പിജി ഡിപ്ലോമ (പഴ്സനേൽ/എച്ച്ആർ മാനേജ്മെന്റ് സ്പെഷലൈസേഷനോടെ), 9 വർഷ പരിചയം. 

∙സീനിയർ മാനേജർ (കോർപറേറ്റ് കമ്യൂണിക്കേഷൻസ്): പബ്ലിക് റിലേഷൻസ്/മാസ് കമ്യൂണിക്കേഷൻ/ജേണലിസത്തിൽ പിജി ബിരുദം/പിജി ഡിപ്ലോമ, 9 വർഷ പരിചയം. 

∙സീനിയർ മാനേജർ (എസ്റ്റേറ്റ്): ബിരുദം, പ്രതിരോധ വകുപ്പിൽനിന്നു മേജർ/ലഫ്റ്റനന്റ് കമാൻഡർ/സ്ക്വാഡ്രൻ ലീഡർ/തത്തുല്യം/ഉയർന്ന സ്ഥാനത്തുനിന്നു വിരമിച്ചവർ. 

∙സീനിയർ മാനേജർ (ക്വാളിറ്റി അഷ്വറൻസ്, റിസർച് ആൻഡ് ഡവലപ്മെന്റ്): എംഎസ്‌സി കെമിസ്ട്രി, 9 വർഷ പരിചയം. 

∙ഒാഫിസർ (സെയിൽസ്): 60% മാർക്കോടെ ബിഎസ്‌സി അഗ്രികൾചർ, ഇംഗ്ലിഷിനു പുറമേ കന്നട, മലയാളം, തമിഴ്, തെലുങ്കു ഇവയിൽ ഏതെങ്കിലുമൊരു ഭാഷയിൽ പ്രാവീണ്യം. 

∙ മാനേജ്മെന്റ് ട്രെയിനി (കെമിക്കൽ)‌: കെമിക്കൽ/പെട്രോകെമിക്കൽ എൻജിനീയറിങ്/കെമിക്കൽ ടെക്നോളജി/പെട്രോകെമിക്കൽ ടെക്നോളജി/പെട്രോളിയം റിഫൈനിങ് ആൻഡ് പെട്രോകെമിക്കൽ എൻജിനീയറിങ്/പോളിമെർ ടെക്നോളജിയിൽ 60% മാർക്കോടെ എൻജിനീയറിങ് ബിരുദം. 

∙മാനേജ്മെന്റ് ട്രെയിനി (മെക്കാനിക്കൽ): 60% മാർക്കോടെ മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം.

∙മാനേജ്മെന്റ് ട്രെയിനി (ഇലക്ട്രിക്കൽ): ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ ആൻഡ് ഇൻസ്ട്രുമെന്റേഷനിൽ 60% മാർക്കോടെ എൻജിനീയറിങ് ബിരുദം. 

∙മാനേജ്മെന്റ് ട്രെയിനി (ഇൻസ്ട്രുമെന്റേഷൻ): ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇലക്ട്രിക്കൽ ആൻഡ് ഇൻസ്ട്രുമെന്റേഷനിൽ 60% മാർക്കോടെ എൻജിനീയറിങ് ബിരുദം.

∙മാനേജ്മെന്റ് ട്രെയിനി (സിവിൽ): 60% മാർക്കോടെ സിവിൽ എൻജിനീയറിങ് ബിരുദം. 

∙മാനേജ്മെന്റ് ട്രെയിനി (ഐടി): കംപ്യൂട്ടർ സയൻസ്/ഐടിയിൽ 60% മാർക്കോടെ എൻജിനീയറിങ് ബിരുദം. 

∙മാനേജ്മെന്റ് ട്രെയിനി (ഫയർ ആൻഡ് സേഫ്റ്റി): 60% മാർക്കോടെ ഫയർ ആൻഡ് സേഫ്റ്റിയിൽ എൻജിനീയറിങ് ബിരുദം. 

∙മാനേജ്മെന്റ് ട്രെയിനി (ഇൻഡസ്ട്രിയൽ എൻജിനീയറിങ്): 60% മാർക്കോടെ ഇൻഡസ്ട്രിയൽ എൻജിനീയറിങ് ബിരുദം. 

∙മാനേജ്മെന്റ് ട്രെയിനി (എച്ച്ആർ): 60% മാർക്കോടെ എച്ച്ആർ/പഴ്സനേൽ മനേജ്മെന്റ്/ഇൻഡസ്ട്രിയൽ റിലേഷൻസ്/ലേബർ വെൽഫെയർ/സോഷ്യൽ വർക്/ബിസിനസ് അഡ്മിനിസ്ട്രേഷനിൽ പിജി/പിജി ഡിപ്ലോമ (പഴ്സനേൽ/എച്ച്ആർ മാനേജ്മെന്റ് സ്പെഷലൈസേഷനോടെ). 

∙മാനേജ്മെന്റ് ട്രെയിനി (മെറ്റീരിയൽസ്): 60% മാർക്കോടെ എൻജിനീയറിങ് ബിരുദം/ഏതെങ്കിലും പിജി ബിരുദം (ബിസിനസ് മാനേജ്മെന്റ് ഉൾപ്പെടെ)/മാനേജ്മെന്റിൽ പിജി ഡിപ്ലോമ. 

∙ടെക്നീഷ്യൻ (പ്രോസസ്): കെമിസ്ട്രി/ഇൻഡസ്ട്രിയൽ കെമിസ്ട്രിയിൽ ബിഎസ്‌സി അല്ലെങ്കിൽ കെമിക്കൽ എൻജിനീയറിങ്/കെമിക്കൽ ടെക്നോളജിയിൽ (പെട്രോകെമിക്കൽ ടെക്നോളജി ഉൾപ്പെടെ) എൻജിനീയറിങ് ഡിപ്ലോമ; 2 വർഷ പരിചയം. 

∙ടെക്നീഷ്യൻ (മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, സിവിൽ): മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇൻസ്ട്രുമെന്റേഷൻ/സിവിൽ എൻജിനീയറിങ് ഡിപ്ലോമ, 2 വർഷ പരിചയം. പ്രായപരിധിയും ശമ്പളവും: 

∙സീനിയർ മാനേജർ: 45; 29,100-54,500. 

∙ഒാഫിസർ: 26; 12,600-32,500. 

∙മാനേജ്മെന്റ് ട്രെയിനി: 26; 20,600-46,500. 

∙ടെക്നീഷ്യൻ: 35; 9250-32,000.  അർഹർക്കു പ്രായത്തിലും മാർക്കിലും ഇളവുണ്ട്. ഫീസ്: 1180. ടെക്നീഷ്യൻ തസ്തികയിൽ 590. എസ്‌സി/ എസ്ടി, ഭിന്നശേഷിക്കാർ, വിമുക്തഭടൻ, ഫാക്ടിലെ സ്ഥിര ജീവനക്കാർ എന്നിവർക്കു ഫീസില്ല. www.fact.co.in

 

Content Summary : FACT Recruitment 2022 Manager, Officer, Technician 137 posts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com