കരസേനയിൽ എൻജിനീയർ ആകാം; 24 വരെ അപേക്ഷിക്കാം

HIGHLIGHTS
  • പുരുഷന്മാർക്കു 175 ഒഴിവും സ്ത്രീകൾക്കു 14 ഒഴിവുമുണ്ട്.
  • ചെന്നൈ ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമിയിൽ 49 ആഴ്‌ച പരിശീലനം.
indian-army-job
Representative Image. Photo Credit : Steinar/Shutterstock
SHARE

കരസേനയുടെ ഷോർട് സർവീസ് കമ്മിഷൻ (ടെക്‌) കോഴ്‌സിലേക്കും ഷോർട് സർവീസ് കമ്മിഷൻ (ടെക്‌) വിമൻ കോഴ്‌സിലേക്കും 24 വരെ അപേക്ഷിക്കാം. www.joinindianarmy.nic.in പുരുഷന്മാർക്കു 175 ഒഴിവും സ്ത്രീകൾക്കു 14 ഒഴിവുമുണ്ട്. അവിവാഹിതരായിരിക്കണം. 

∙യോഗ്യത: ബന്ധപ്പെ‌ട്ട വിഭാഗങ്ങളിലെ ബിടെക്/ ബിഇ. അവസാനവർഷക്കാർക്കും അപേക്ഷിക്കാം. വിഭാഗം തിരിച്ചുള്ള ഒഴിവുകൾ വെബ്‌സൈറ്റിൽ. വെബ്‌സൈറ്റിൽ വിവരിക്കുന്ന മാനദണ്ഡങ്ങളനുസരിച്ചു ശാരീരികയോഗ്യത വേണം. 

∙പ്രായം: 2023 ഏപ്രിൽ ഒന്നിന് 20–27

∙തിരഞ്ഞെടുപ്പ്: എസ്‌എസ്‌ബി ഇന്റർവ്യൂവും വൈദ്യപരിശോധനയുമുണ്ട്. 

∙പരിശീലനം: ചെന്നൈ ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമിയിൽ 49 ആഴ്‌ച പരിശീലനം. ഇതു വിജയകരമായി പൂർത്തിയാക്കുന്നവർക്കു പിജി ഡിപ്ലോമ ഇൻ ഡിഫൻസ് മാനേജ്മെന്റ് ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസ് (മദ്രാസ് യൂണിവേഴ്സിറ്റി) യോഗ്യത ലഭിക്കും. ലഫ്റ്റനന്റ് റാങ്കിലാകും നിയമനം.   

‌മരണമടഞ്ഞ സേനാ ഉദ്യോഗസ്‌ഥരുടെ ഭാര്യമാർക്കും (ടെക്, നോൺ ടെക്) 2 ഒഴിവുണ്ട്. ടെക് എൻട്രിയിൽ ഏതെങ്കിലും ബിഇ/ബിടെക്കും നോൺ ടെക്‌ എൻട്രിയിൽ ഏതെങ്കിലും ബിരുദവുമാണു യോഗ്യത. 

∙പ്രായപരിധി: 35. അവസാന തീയതി: സെപ്റ്റംബർ 9. ഓഫ്‌ലൈനായി അപേക്ഷിക്കണം. വിശദാംശങ്ങൾ വെബ്സൈറ്റിൽ.

Content Summary : Indian Army SSC Tech Recruitment 2022

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}