ADVERTISEMENT

ആർമി പ്ലസ്‌ടു ടെക്‌നിക്കൽ എൻട്രി സ്‌കീമിൽ (പെർമനന്റ് കമ്മിഷൻ) 90 ഒഴിവ്. ആൺകുട്ടികൾക്കാണ് അവസരം. അപേക്ഷ സെപ്റ്റംബർ 21 വരെ.  www.joinindianarmy.nic.in

 

യോഗ്യത: ഫിസിക്‌സ്, കെമിസ്‌ട്രി, മാത്‌സ് പഠിച്ച് 60% മാർക്കോടെ 12–ാം ക്ലാസ് ജയം. ജെഇഇ മെയിൻ– 2022 എഴുതിയവരാകണം.

 

2003 ജൂലൈ രണ്ടിനു മുൻപും 2006 ജൂലൈ ഒന്നിനു ശേഷവും ജനിച്ചവരാകരുത് (രണ്ടു തീയതിയും ഉൾപ്പെടെ).

 

പരിശീലനം: 5 വർഷം. പൂർത്തിയാക്കുന്നവർക്ക് എൻജിനീയറിങ് ബിരുദം ലഭിക്കും. പരിശീലനശേഷം ലഫ്‌റ്റ്‌നന്റ് റാങ്കിൽ നിയമനം.

 

∙ തിരഞ്ഞെടുപ്പ്: ഷോർട് ലിസ്‌റ്റ് ചെയ്യപ്പെടുന്നവരെ എസ്‌എസ്‌ബി ഇന്റർവ്യൂവിനു ക്ഷണിക്കും. രണ്ടു ഘട്ടങ്ങളായി 5 ദിവസമാണ് ഇന്റർവ്യൂ. സൈക്കോളജിക്കൽ ടെസ്‌റ്റ്, ഗ്രൂപ്പ് ടെസ്‌റ്റ് എന്നിവയും വൈദ്യപരിശോധനയുമുണ്ടാകും. 

 

Content Summary : Indian Army 10+2 TES-48 Recruitment 2022 | 90 Vacancies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com