ADVERTISEMENT

കേരളവും ലക്ഷദ്വീപുമുൾപ്പെടുന്ന സതേൺ റീജനിലെ എയർപോർട്ടുകളിൽ ജൂനിയർ അസിസ്റ്റന്റ്, സീനിയർ അസിസ്റ്റന്റ് തസ്തികകളിലെ 156 ഒഴിവിലേക്ക് എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ അപേക്ഷ ക്ഷണിച്ചു. 

തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, കേരളം, പോണ്ടിച്ചേരി/ലക്ഷദ്വീപ് സംസ്‌ഥാനങ്ങളിലുള്ളവർക്കാണ് അവസരം. സെപ്റ്റംബർ 1 മുതൽ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. സ്ത്രീകൾക്കും അവസരം. പ്രായം: 18–30. എസ്‌സി, എസ്ടി വിഭാഗക്കാർക്ക് 5 വർഷവും ഒബിസി വിഭാഗത്തിനു 3 വർഷവും ഇളവ്. 

 

 തസ്തിക, യോഗ്യത: 

∙ജൂനിയർ അസിസ്‌റ്റന്റ് (ഫയർ സർവീസ്): 50% മാർക്കോടെ പത്താം ക്ലാസ് ജയവും 3 വർഷ റഗുലർ ഡിപ്ലോമയും (മെക്കാനിക്കൽ/ഓട്ടമൊബീൽ/ഫയർ) അല്ലെങ്കിൽ 50% മാർക്കോടെ പ്ലസ്‌ ടു ജയം (റഗുലർ). അംഗീകൃത ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് അല്ലെങ്കിൽ അംഗീകൃത മീഡിയം വെഹിക്കിൾ ലൈസൻസ് (ഒരു വർഷത്തിനു മുൻപ് ഇഷ്യൂ ചെയ്തതായിരിക്കണം) അല്ലെങ്കിൽ അംഗീകൃത എൽഎംവി ലൈസൻസ് (2 വർഷത്തിനു മുൻപ്  ഇഷ്യൂ ചെയ്തതായിരിക്കണം).

 

ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് ലഭിക്കാത്തവർ പ്രബേഷൻ കാലയളവു പൂർത്തിയാക്കുംമുൻപേ നേടിയിരിക്കണം. അല്ലാത്തപക്ഷം പ്രബേഷൻ കാലയളവ് ഒരു വർഷത്തേക്കുകൂടി നീട്ടും.

ശാരീരികയോഗ്യത: 

 

∙ഉയരം: പുരുഷൻ-167 സെ.മീറ്ററിൽ കുറയരുത്. സ്ത്രീ-157 സെ.മീറ്ററിൽ കുറയരുത്. 

∙നെഞ്ചളവ്: പുരുഷൻ-81 സെ.മീ. അഞ്ചു സെ.മീ വികാസം വേണം. 

∙തൂക്കം: പുരുഷൻ-55 കിലോയിൽ കുറയരുത്. സ്ത്രീ- 45 കിലോയിൽ കുറയരുത്. 

∙കാഴ്‌ച ശക്‌തി: ദൂരക്കാഴ്‌ച–രണ്ടു കണ്ണുകൾക്കും കണ്ണടയില്ലാതെ 6/6.സമീപക്കാഴ്‌ച: രണ്ടു കണ്ണുകൾക്കും കണ്ണടയില്ലാതെ N5. 

∙വർണക്കാഴ്‌ച: സാധാരണം. 

∙സാധാരണ കേൾവിശക്‌തിയും സംസാരശേഷിയും വേണം. ശാരീരിക യോഗ്യതകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കു വെബ്സൈറ്റ് കാണുക.

ശമ്പളം: 31,000-92,000. 

∙ജൂനിയർ അസിസ്റ്റന്റ് (ഓഫിസ്): ബിരുദം, ടൈപ്പിങ് പ്രാവീണ്യം, 2 വർഷ പരിചയം, ശമ്പളം: 31,000-92,000. 

∙സീനിയർ അസിസ്റ്റന്റ് (അക്കൗണ്ട്സ്): ബിരുദം (ബികോം പാസായവർക്കു മുൻഗണന), 3 മാസ കംപ്യൂട്ടർ കോഴ്സ് സർട്ടിഫിക്കറ്റ്, 2 വർഷ പരിചയം, ശമ്പളം: 36,000–1,10,000. 

 

∙സീനിയർ അസിസ്റ്റന്റ് ഒഫീഷ്യൽ ലാംഗ്വേജ്: ഇംഗ്ലിഷിലോ ഹിന്ദിയിലോ ബിരുദാനന്തര ബിരുദം. ബിരുദതലത്തിൽ ഹിന്ദി/ഇംഗ്ലിഷ് പഠിച്ചിരിക്കണം. അല്ലെങ്കിൽ ബിരുദതലത്തിൽ ഹിന്ദി/ഇംഗ്ലിഷ് പഠിച്ച് ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം. അല്ലെങ്കിൽ ഇംഗ്ലിഷിലോ ഹിന്ദിയിലോ ബിരുദവും ഇംഗ്ലിഷ്–ഹിന്ദി (തിരിച്ചും) വിവർത്തനത്തിലുള്ള ഡിപ്ലോമ സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫിസുകളിൽ 2 വർഷ വിവർത്തന പരിചയം. ശമ്പളം: 36,000–1,10,000. 

 

തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത എഴുത്തുപരീക്ഷ, വൈദ്യപരിശോധന, ഡ്രൈവിങ് ടെസ്‌റ്റ്, എൻഡ്യുറൻസ് ടെസ്‌റ്റ് എന്നിവ അടിസ്ഥാനമാക്കി.

 

അപേക്ഷാഫീസ്: 1000 രൂപ. ഓൺലൈനായി അടയ്‌ക്കാം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ, വിമുക്തഭടർ എന്നിവർക്കു ഫീസില്ല. 

 

ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി, വിജയവാഡ എന്നിവിടങ്ങളിൽ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടക്കും

അപേക്ഷിക്കേണ്ട രീതി ഉൾപ്പെടെ വിശദവിവരങ്ങൾക്ക്: www.aai.aero 

 

Content Summary : AAI Recruitment 2022 Apply Online 156 Assistant Vacancies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com