ADVERTISEMENT

എൻജിനീയറിങ് ബിരുദധാരികൾക്ക് കേന്ദ്ര സർക്കാരിലും പൊതുമേഖലാ സ്‌ഥാപനങ്ങളിലും നിയമനത്തിനുള്ള എൻജിനീയറിങ് സർവീസസ് എക്സാമിന് (ഇഎസ്ഇ) യുപിഎസ്‌‌സി അപേക്ഷ ക്ഷണിച്ചു. www.upsconline.nic.in. അവസാന തീയതി: ഒക്ടോബർ 4.

 

സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് & ടെലികമ്യൂണിക്കേഷൻ എന്നിങ്ങനെ 4 കാറ്റഗറികളിലായി 327 ഒഴിവ് പ്രതീക്ഷിക്കുന്നു. വിശദാംശങ്ങൾ വെബ്സൈറ്റിലുണ്ട്. എൻജിനീയറിങ് ബിരുദധാരികൾക്കു പുറമേ, വയർലെസ് കമ്യൂണിക്കേഷൻ ഇലക്‌ട്രോണിക്‌സ്, റേഡിയോ ഫിസിക്‌സ്/റേഡിയോ എൻജിനീയറിങ് എന്നിവ പഠിച്ച് എംഎസ്‌‌സി നേടിയവർക്കും അപേക്ഷിക്കാം. 

 

∙ പ്രായം: 2023 ജനുവരി ഒന്നിന് 21–30. അർഹർക്കു നിയമാനുസൃത ഇളവ്. 

∙ തിരഞ്ഞെടുപ്പ്: പ്രിലിമിനറി പരീക്ഷ 2023 ഫെബ്രുവരി 19 നു നടക്കും. കൊച്ചിയിലും തിരുവനന്തപുരത്തും കേന്ദ്രമുണ്ട്. മെയിൻ പരീക്ഷയ്ക്കു തിരുവനന്തപുരത്തു കേന്ദ്രമുണ്ട്.

∙ അപേക്ഷാഫീസ്: 200 രൂപ. സ്‌ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും അംഗപരിമിതർക്കും ഫീസ് വേണ്ട. 

 

Content Summary : UPSC ESE 2023 - Apply Online For 327 Vacancies 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com