ശമ്പളം 21,700 രൂപ മുതൽ 69,100 രൂപ വരെ: ഇൻഡോ–‍ടിബറ്റൻ ബോർ‌ഡർ പൊലീസ് ഫോഴ്സിൽ 287 ഒഴിവുകൾ

HIGHLIGHTS
  • ഡിസംബർ 22വരെ ഓൺലൈനായി അപേക്ഷിക്കാം.
  • സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
INDIA-SECURITY-ITBP
AFP PHOTO/ Prakash SINGH
SHARE

ഇൻഡോ–‍ടിബറ്റൻ ബോർ‌ഡർ പൊലീസ് ഫോഴ്സിൽ കോൺസ്റ്റബിൾ/ട്രേഡ്സ്മാൻ തസ്തികകളിലായി 287 ഒഴിവ്. ഡിസംബർ 22വരെ ഓൺലൈനായി അപേക്ഷിക്കാം. 

ഗ്രൂപ് സി നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ തസ്തികയാണ്. താൽക്കാലിക നിയമനം. പിന്നീട് സ്ഥിരപ്പെടുത്തിയേക്കാം. പേ സ്കെയിൽ–ലെവൽ 3, 21,700–69,100 രൂപ. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

തസ്തിക, യോഗ്യത, പ്രായം:

∙കോൺസ്റ്റബിൾ (ടെയ്‌ലർ, ഗാർഡ്നർ, കോബ്ലർ): പത്താം ക്ലാസ്, 2 വർഷ പരിചയം അല്ലെങ്കിൽ ഒരു വർഷ ഐടിഐ/വൊക്കേഷനൽ ഇൻസ്റ്റിറ്റ്യൂട്ട് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ 2 വർഷ ഐടിഐ ഡിപ്ലോമ, 18–23

∙കോൺസ്റ്റബിൾ (സഫായ് കരംചാരി, വാഷർമാൻ, ബാർബർ): പത്താം ക്ലാസ്, 18–25.

അപേക്ഷാ ഫീസ്: 100 രൂപ.  www.recruitment.itbpolice.nic.in 

Content Summary : ITBP Constable/ Tradesman Recruitment 2022: 287 Vacancy, Apply Online

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS