ശമ്പളം 56,100 രൂപ മുതൽ 1,77,500 രൂപ വരെ; വ്യോമസേനയിൽ ഓഫിസർ ആകാം; 258 ഒഴിവുകൾ

HIGHLIGHTS
  • അപേക്ഷ ഡിസംബർ 30 വരെ.
  • സ്ത്രീകൾക്കും അവസരം.
indian-airforce
Photo Credit: Airforce
SHARE

വ്യോമസേനയുടെ ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ, നോൺ ടെക്നിക്കൽ) ബ്രാഞ്ചുകളിൽ 258 കമ്മിഷൻഡ് ഓഫിസർ ഒഴിവ്. സ്ത്രീകൾക്കും അവസരം. അപേക്ഷ ഡിസംബർ 30 വരെ. അവിവാഹിതരായിരിക്കണം. AFCAT എൻട്രി (AFCAT-01/2023)/എൻസിസി സ്പെഷൽ എൻട്രിയിലൂടെയാണ് പ്രവേശനം. https://careerindianairforce.cdac.in, https://afcat.cdac.in

ബിഇ/ ബിടെക്, ബികോം/ ബിബിഎ, മറ്റു ബിരുദം, സിഎ/ സിഎംഎ/ സിഎസ്/ സിഎഫ്എ തുടങ്ങിയ യോഗ്യതകളുള്ളവർക്ക് വിവിധ ബ്രാഞ്ചുകളിലായി അവസരമുണ്ട്. യോഗ്യതാ വിശദാംശങ്ങൾക്കു വിജ്ഞാപനം കാണുക.

∙ശമ്പളം (ഫ്ലയിങ് ഓഫിസർ): 56,100–1,77,500 രൂപ. പരിശീലനസമയത്തു ഫ്ലൈറ്റ് കെഡറ്റുകൾക്ക് 56,100 രൂപ സ്റ്റൈപൻഡ്.

∙  ഫീസ്: 250 രൂപ. (എൻസിസി സ്പെഷൽ എൻട്രിക്ക് ഫീസില്ല). ഫീസ് ഓൺലൈനായി അടയ്ക്കണം. എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റ് (AFCAT) ഓൺലൈനായി ഫെബ്രുവരി 24, 25, 26 തീയതികളിൽ നടത്തും. തിരുവനന്തപുരം, കൊച്ചി, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിലും കേന്ദ്രമുണ്ട്.

Content Summary : Indian Air Force Recruitment 2022 - Apply for 258 Ground Duty and Flying Vacancies

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS