കര, നാവിക, വ്യോമസേനകളിൽ 395 ഒഴിവുകൾ: തിരഞ്ഞെടുപ്പ് എൻഡിഎ ആൻഡ് നേവൽ അക്കാദമി പരീക്ഷ വഴി

HIGHLIGHTS
  • അവിവാഹിതരായ പുരുഷന്മാർക്കും സ്ത്രീകൾക്കുമാണ് അവസരം.
  • ജനുവരി 10 വരെ ഓൺലൈനായി അപേക്ഷിക്കാം.
PTI12_18_2010_000037A
Photo Credit : PTI
SHARE

കര, നാവിക, വ്യോമസേനകളിലെ 395 ഒഴിവിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 16നു നടത്തുന്ന നാഷനൽ ഡിഫൻസ് അക്കാദമി ആൻഡ് നേവൽ അക്കാദമി പരീക്ഷ വഴിയാണു തിരഞ്ഞെടുപ്പ്. 

എൻഡിഎയുടെ ആർമി, നേവി, എയർ ഫോഴ്‌സ് വിഭാഗങ്ങളിലെ 151–ാം കോഴ്‌സിലേക്കും നേവൽ അക്കാദമിയുടെ 113–ാംകോഴ്‌സിലേക്കുമാണു പ്രവേശനം. അവിവാഹിതരായ പുരുഷന്മാർക്കും സ്ത്രീകൾക്കുമാണ് അവസരം. ജനുവരി 10 വരെ ഓൺലൈനായി അപേക്ഷിക്കാം. 2024 ജനുവരി 2നു കോഴ്‌സ് തുടങ്ങും. 

∙ഒഴിവ്: 395 

(∙എൻഡിഎ: കരസേന–208, വ്യോമസേന–120, നാവികസേന–42. 

∙നേവൽ അക്കാദമി–25 (10+2 കേഡറ്റ് എൻട്രി സ്‌കീം–പുരുഷൻമാർ മാത്രം). 

∙പ്രായം: 2004 ജൂലൈ രണ്ടിനു മുൻപും 2007 ജൂലൈ ഒന്നിനു ശേഷവും ജനിച്ചവരാകരുത്. 

∙ യോഗ്യത: 

∙നാഷനൽ ഡിഫൻസ് അക്കാദമി (ആർമി വിങ്): പ്ലസ് ടു ജയം/തത്തുല്യം. 

∙നാഷനൽ ഡിഫൻസ് അക്കാദമിയുടെ എയർ ഫോഴ്‌സ്, നേവൽ വിങ്, നേവൽ അക്കാദമിയുടെ 10+2 കേഡറ്റ് എൻട്രി സ്‌കീം: ഫിസിക്‌സും കെമിസ്ട്രിയും മാത്തമാറ്റിക്‌സും പഠിച്ച് പ്ലസ്‌ ടു ജയം/തത്തുല്യം. പ്ലസ്‌ ടു പരീക്ഷ എഴുതുന്നവർക്കും ഫലം കാക്കുന്നവർക്കും അപേക്ഷിക്കാം. ഇവർ 2023 ഡിസംബർ 24നു മുൻപു യോഗ്യതാരേഖ ഹാജരാക്കണം. മുൻപു സിപിഎസ്‌എസ്/പിഎബിടി പരീക്ഷകളിൽ പരാജയപ്പെട്ടവരെ വ്യോമസേനയിലേക്കു പരിഗണിക്കില്ല. ശാരീരികയോഗ്യത സംബന്ധിച്ച വിവരങ്ങൾക്കു വെബ്‌സൈറ്റിലെ വിജ്‌ഞാപനം കാണുക.

∙തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്‌ഥാനത്തിൽ. തിരുവനന്തപുരവും  കൊച്ചിയും കോഴിക്കോടും പരീക്ഷാകേന്ദ്രങ്ങളാണ്. മാത്തമാറ്റിക്‌സ് (കോഡ്–01, രണ്ടര മണിക്കൂർ, 300 മാർക്ക്), ജനറൽ എബിലിറ്റി ടെസ്‌റ്റ് (കോഡ്–02, രണ്ടര മണിക്കൂർ, 600 മാർക്ക്) എന്നിവ അടിസ്‌ഥാനമാക്കി ഒബ്‌ജെക്‌ടീവ് മാതൃകയിൽ എഴുത്തുപരീക്ഷയുണ്ടാകും. തുടർന്നു 900 മാർക്കിന്റെ എസ്എസ്ബി ഇന്റർവ്യൂ നടത്തും. 

∙അപേക്ഷാഫീസ്: 100 രൂപ. ഓൺലൈൻ ബാങ്കിങ് വഴിയോ എസ്‌ബിഐ ശാഖയിലോ ഫീസടയ്‌ക്കാം. വനിതകൾക്കും പട്ടികവിഭാഗക്കാർക്കും  ജെസിഒ, എൻസിഒ, ഒആർ റാങ്കുകളിൽ സേവനമനുഷ്ഠിക്കുന്നവരുടെയും വിരമിച്ചവരുടെയും മക്കൾക്കും നിബന്ധനകൾക്കു വിധേയമായി ഫീസിളവ് ലഭിക്കും.

∙അപേക്ഷിക്കേണ്ട വിധം: www.upsconline.nic.in എന്ന വെബ്‌സൈറ്റ് മുഖേന രണ്ടു ഘട്ടമായി അപേക്ഷ പൂരിപ്പിക്കണം. 

 www.upsc.gov.in 

Content Summary : UPSC NDA 1 notification 2023 released, 395 vacancies at NDA, NA notified

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS