ശമ്പളം: 37,400 രൂപ മുതൽ 79,000 രൂപ വരെ; കേരള ഹൈക്കോടതിയിൽ അസിസ്റ്റന്റ് ആകാം 14 ഒഴിവുകൾ

HIGHLIGHTS
  • ഓൺലൈനായി ഡിസംബർ 27 മുതൽ അപേക്ഷിക്കാം.
  • തിരഞ്ഞെടുപ്പ്: ഡിക്റ്റേഷൻ ടെസ്റ്റ്, ഇന്റർവ്യൂ അടിസ്ഥാനമാക്കി.
kozhikode-perambra--teacher-approached-high-court-against-the-suspension
SHARE

കേരള ഹൈക്കോടതിയിൽ 10 കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് II ഒഴിവ്. 3 ജനറൽ ഒഴിവുകളും 7 എൻസിഎ ഒഴിവുമുണ്ട്. നേരിട്ടുള്ള നിയമനം. ഒാൺലൈനായി ഡിസംബർ 27 മുതൽ അപേക്ഷിക്കാം. ആദ്യ ഘട്ടം ജനുവരി 17നകവും രണ്ടാം ഘട്ടം ജനുവരി 25നകവും പൂർത്തിയാക്കണം. 

യോഗ്യത: ബിരുദം, കെജിടിഇ (ഹയർ) ടൈപ്‌ റൈറ്റിങ് ഇംഗ്ലിഷ്, കെജിടിഇ (ഹയർ) ഷോർട്ട്‌ഹാൻഡ് (ഇംഗ്ലിഷ്)/തത്തുല്യം. 

പ്രായം: 2.1.1986നും 1.1.2004നും ഇടയിൽ (രണ്ടു തീയതിയും ഉൾപ്പെടെ) ജനിച്ചവരാകണം. അർഹർക്ക് ഇളവ്. ശമ്പളം: 37,400–79,000. ഫീസ്: 500. ഒാൺലൈനായും ഒാഫ്‌ലൈനായും ഫീസടയ്ക്കാം. പട്ടികവിഭാഗക്കാരും തൊഴിൽരഹിതരായ ഭിന്നശേഷിക്കാരും ഫീസ് അടയ്‌ക്കേണ്ട. തിരഞ്ഞെടുപ്പ്: ഡിക്റ്റേഷൻ ടെസ്റ്റ്, ഇന്റർവ്യൂ അടിസ്ഥാനമാക്കി. 

4 പഴ്സനൽ അസി.ടു ജഡ്ജ്

കേരള ഹൈക്കോടതിയിൽ 4പഴ്സനൽ അസിസ്റ്റന്റ് (ഗ്രേഡ് II) ടു ജഡ്ജ് തസ്തികയിൽ അവസരം. പട്ടികവിഭാഗക്കാർക്കുള്ള എൻസിഎ നിയമനം. ഡിസംബർ 27 മുതൽ ജനുവരി 25 വരെ ഒാൺലൈനായി അപേക്ഷിക്കാം.

യോഗ്യത: അംഗീകൃത ബിരുദം. ഇംഗ്ലിഷ് ടൈപ്റൈറ്റിങ്ങിൽ കെജിടിഇ ഹയറും ഇംഗ്ലിഷ് ഷോർട്‌ഹാൻഡിൽ കെജിടിഇ ഹയറും അല്ലെങ്കിൽ തത്തുല്യ യോഗ്യത. കംപ്യൂട്ടർ വേഡ് പ്രോസസിങ് സർട്ടിഫിക്കറ്റ്/തത്തുല്യം അഭിലഷണീയ യോഗ്യതയാണ്. പ്രായം: ഉദ്യോഗാർഥികൾ 02/ 01/ 1981നും 01/ 01/ 2004നും മധ്യേ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ). അർഹർക്ക് ഇളവ്. ശമ്പളം: 39,300–83,000. 

  www.hckrecruitment.nic.in

Content Summary : Kerala High Court Assistant Recruitment 2023

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS