ശമ്പളം 77,840 രൂപ മുതൽ 1,28,680 രൂപ വരെ; കേരള ജുഡീഷ്യൽ സർവീസിൽ മുൻസിഫ്–മജിസ്‌ട്രേട്ട് ആകാം

HIGHLIGHTS
  • 13 എൻസിഎ ഒഴിവുമുണ്ട്.
  • 2023 ജനുവരി ഒന്നിന് 35 കവിയരുത്.
kerala-high-court-recruitment-2023-notification-for-69-posts
Representative Image. Photo Credit : raybon009/iStock
SHARE

കേരള ജുഡീഷ്യൽ സർവീസിൽ 69 മുൻസിഫ്–മജിസ്‌ട്രേട്ട് ഒഴിവ്. 56 റഗുലർ ഒഴിവും 13 എൻസിഎ ഒഴിവുമുണ്ട്. അപേക്ഷിക്കാൻ www.hckrecruitment.nic.in

Read Also : കേരളത്തിൽ ഗ്രാമീൺ ഡാക് സേവക് ആകാം 2462 ഒഴിവുകൾ

∙ ഡയറക്ട് റിക്രൂട്മെന്റ് യോഗ്യത: ബാർ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ചിരിക്കുന്ന നിയമ ബിരുദം. നല്ല സ്വഭാവവും മികച്ച ആരോഗ്യവുമുള്ളവരാകണം. (തസ്‌തികമാറ്റം വഴി നിയമനം ആഗ്രഹിക്കുന്നവർ സൈറ്റ് കാണുക)

∙ പ്രായം: 2023 ജനുവരി ഒന്നിന് 35 കവിയരുത്. അർഹർക്ക് ഇളവ്.

∙ ശമ്പളം: 77,840–1,28,680 രൂപ

∙ തിരഞ്ഞെടുപ്പ്: പ്രിലിമിനറി പരീക്ഷയിൽ 100 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ, 200 മാർക്ക്. നെഗറ്റീവ് മാർക്കുണ്ട്. മെയിൻ പരീക്ഷയിൽ നാലു പേപ്പറുകളടങ്ങിയ 400 മാർക്കിന്റെ എഴുത്തുപരീക്ഷ. ജയിക്കുന്നവർക്ക് 50 മാർക്കിന്റെ വൈവ വോസി.

∙ഫീസ്: 1250 രൂപ. എസ്‌സി/എസ്‌ടി വിഭാഗക്കാരും തൊഴിൽരഹിതരായ ഭിന്നശേഷിക്കാരും ഫീസ് അടയ്‌ക്കേണ്ട.

Content Summary : Kerala High Court Recruitment 2023; Notification for 69 Posts

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS