കേന്ദ്ര സർവീസിൽ വിവിധ തസ്‌തികകളിലെ ഒഴിവുകളിലേക്കു സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ (എസ്എസ്‌സി) അപേക്ഷ ക്ഷണിച്ചു.
വിവിധ റീജനുകളിൽ 549 തസ്തികകളിലായി 5369 ഒഴിവുണ്ട്. സിലക്‌ഷൻ പോസ്റ്റ് തസ്തികകളാണ്. കേരള–കർണാടക റീജനിൽ 378 ഒഴിവ്. അപേക്ഷ ഈമാസം 27 വരെ. https://ssc.nic.in
∙യോഗ്യത: എസ്‌എസ്‌എൽസി / പ്ലസ് ടു / ബിരുദം. പ്രായം, ഒഴിവുള്ള വകുപ്പുകൾ എന്നീ വിശദാംശങ്ങൾ വെബ്സൈറ്റിൽ.
∙ഉയർന്ന പ്രായപരിധിയിൽ എസ്‌സി/എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവുണ്ട്.
∙അപേക്ഷാഫീസ്: 100 രൂപ. വനിതകൾ / പട്ടികവിഭാഗക്കാർ / ഭിന്നശേഷിക്കാർ / വിമുക്‌തഭടന്മാർ എന്നിവർക്കു ഫീസില്ല. ഓൺലൈനായോ എസ്ബിഐ വഴി ചലാനായോ 28 വരെ ഫീസ് അടയ്‌ക്കാം.
∙തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത ഒബ്ജക്ടീവ് പരീക്ഷ വഴി. നെഗറ്റീവ് മാർക്കുണ്ട്. പരീക്ഷാ സിലബസ് വിവരങ്ങൾ വെബ്സൈറ്റിൽ. ഓരോ വിഭാഗത്തിനും വ്യത്യസ്ത പരീക്ഷയായിരിക്കും.
വെബ്സൈറ്റ് വഴി ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കിയിരിക്കണം. തുടർന്ന് സൈറ്റിലെ Phase-XI/2023/Selection Posts Examination എന്ന ലിങ്ക് വഴി അപേക്ഷ പൂരിപ്പിക്കാം. റജിസ്ട്രേഷൻ പൂർത്തിയാക്കുമ്പോൾ ലഭിക്കുന്ന റജിസ്ട്രേഷൻ ഐഡിയും പാസ്‌വേഡും സൂക്ഷിച്ചുവയ്ക്കണം. അപേക്ഷ സമർപ്പിച്ചശേഷം പ്രിന്റ് ഒൗട്ട് എടുക്കണം. അപേക്ഷയും യോഗ്യതാ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും കമ്മിഷൻ ആവശ്യപ്പെടുന്ന സമയത്തു ഹാജരാക്കണം.
∙വിശദവിവരങ്ങൾക്കു റീജനൽ / സബ് റീജനൽ ഓഫിസുകളുടെ വെബ്സൈറ്റ് കാണുക.
∙കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങളും കോഡുകളും: എറണാകുളം (9213), കണ്ണൂർ (9202), കൊല്ലം (9210), കോട്ടയം (9205), കോഴിക്കോട് (9206), തൃശൂർ (9212), തിരുവനന്തപുരം (9211).
∙റീജനൽ ഓഫിസ് വിലാസം:
Regional Director (KKR), Staff Selection Commission, 1st Floor, “E” Wing, Kendriya Sadan, Koramangala, Bengaluru, Karnataka–560 034. www.ssckkr.kar.nic.in
Content Summary : SSC Recruitment 2023 - Apply for 5369 Posts