ഇപിഎഫ്ഒയിൽ 2859 അസിസ്‌റ്റന്റ്/സ്റ്റെനോ ഒഴിവുകൾ

HIGHLIGHTS
  • ഏപ്രിൽ 26 വരെ ഓൺലൈനായി അപേക്ഷിക്കാം.
2040846389
Representative Image. Photo Credit :Tanmoythebong/istock image
SHARE

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനു കീഴിൽ 2674 സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ്, 185 സ്റ്റെനോഗ്രഫർ ഒഴിവുകൾ. ഏപ്രിൽ 26 വരെ ഓൺലൈനായി അപേക്ഷിക്കാം.

Read Also : ഡൽഹി ലോഹ്യ ആശുപത്രിയിൽ ജൂനിയർ റസിഡന്റ് ആകാം

തസ്തിക, യോഗ്യത, ശമ്പളം:

∙സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ്: ബിരുദം, ഇംഗ്ലിഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 35 വാക്കും ഹിന്ദി ടൈപ്പിങ്ങിൽ മിനിറ്റിൽ 30 വാക്കും വേഗം (കംപ്യൂട്ടറിൽ); 29,200-92,300 രൂപ.

∙സ്റ്റെനോഗ്രഫർ: പ്ലസ് ടു ജയം; സ്കിൽ ടെസ്റ്റ് മാനദണ്ഡങ്ങൾ–ഡിക്റ്റേഷൻ: മിനിറ്റിൽ 80 വാക്ക് (10 മിനിറ്റ്), ട്രാൻസ്ക്രിപ്ഷൻ: 50 മിനിറ്റ് (ഇംഗ്ലിഷ്) / 65 മിനിറ്റ് (ഹിന്ദി) (കംപ്യൂട്ടറിൽ); 25,500-81,100 രൂപ.

∙പ്രായം: 18-27. അർഹർക്ക് ഇളവ്.

∙ഫീസ്: 700 രൂപ. എസ്‌സി, എസ്‌ടി, ഭിന്നശേഷിക്കാർ, സ്ത്രീകൾ, വിമുക്തഭടർ എന്നിവർക്കു ഫീസില്ല. രണ്ടു തസ്തികയിലേക്കും അപേക്ഷിക്കുന്നവർ പ്രത്യേകം ഫീസ് അടയ്ക്കണം. കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ എംപ്ലോയ്മെന്റ് ന്യൂസിന്റെ മാർച്ച് 25-31 ലക്കത്തിൽ ലഘു വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശദവിജ്ഞാപനം www.epfindia.gov.in, http://recruitment.nta.nic.in എന്നീ സൈറ്റുകളിൽ ഉടൻ പ്രസിദ്ധീകരിക്കും.

Content Summary : EPFO Recruitment 2023: SSA & Stenographer Posts, 2859 Vacancies

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS