ബിരുദമുണ്ടോ?; കേന്ദ്ര സർവീസിൽ ജോലി നേടാം, 7500 ഒഴിവുകൾ

HIGHLIGHTS
  • ഒന്നാം ഘട്ടത്തിൽനിന്നു ഷോർട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവർക്കാണു രണ്ടാം ഘട്ട പരീക്ഷ.
  • മൊത്തം 3 പേപ്പറിൽ ആദ്യത്തേത് എല്ലാവരും എഴുതണം.
ssc-cgl-2023
Representative Image. Photo Credit : AntonioGuillem/istock
SHARE

കേന്ദ്ര സർവീസിൽ ബിരുദം അടിസ്ഥാന യോഗ്യതയായുള്ള തസ്തികകളിലേക്ക് സ്റ്റാഫ് സിലക്‌ഷൻ കമ്മിഷൻ (എസ്എസ്‌സി) നടത്തുന്ന കംബൈൻഡ് ഗ്രാജ്വേറ്റ് ലെവൽ (സിജിഎൽ) എക്സാമിനു വിജ്ഞാപനമായി. അപേക്ഷ മേയ് മൂന്നിനു രാത്രി 11 വരെ. https://ssc.nic.in. അപേക്ഷാ ഫീയായ 100 രൂപ നാലിനു രാത്രി 11 വരെ അടയ്ക്കാം (ബാങ്ക് ചലാനെങ്കിൽ മേയ് 5 വരെ). സ്ത്രീകൾക്കും പട്ടികവിഭാഗ, ഭിന്നശേഷി, വിമുക്തഭട അപേക്ഷകർക്കും ഫീസില്ല.

Read Also : ഇപിഎഫ്ഒയിൽ 2859 അസിസ്‌റ്റന്റ്/സ്റ്റെനോ ഒഴിവുകൾ


ഏകദേശം 7500 ഒഴിവുകൾ പ്രതീക്ഷിക്കുന്നു. തസ്തികകളനുസരിച്ച് പ്രായപരിധിയിൽ 18–27, 20–30, 18–30, 18–32 എന്നിങ്ങനെ വ്യത്യാസമുണ്ട്. സംവരണവിഭാഗങ്ങൾക്കു ചട്ടപ്രകാരം ഇളവ്. തസ്തികകളുടെ സ്വഭാവമനുസരിച്ച് യോഗ്യതാ മാനദണ്ഡങ്ങളിലും വ്യത്യാസമുണ്ട്. വിശദാംശങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ.

∙ കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: കോഴിക്കോട് (9206), തൃശൂർ (9212), എറണാകുളം (9213), കോട്ടയം (9205), കൊല്ലം (9210), തിരുവനന്തപുരം (9211)

ഉദ്യോഗാർഥി മുൻഗണനാടിസ്ഥാനത്തിൽ ഒരു റീജനിലെ മൂന്നു കേന്ദ്രങ്ങൾക്ക് ഓപ്ഷൻ നൽകണം. 

∙പരീക്ഷ: ഓൺലൈനിൽ രണ്ടു ഘട്ടം. ജൂലൈയിൽ പ്രതീക്ഷിക്കാവുന്ന ഒന്നാം ഘട്ട പരീക്ഷയിൽ മൾട്ടിപ്പിൾ ചോയ്സ് രീതിയിലുള്ള 100 ഒബ്ജക്ടീവ് ചോദ്യങ്ങൾ. 200 മാർക്ക്. ജനറൽ ഇന്റലിജൻസ് & റീസണിങ്, ജനറൽ അവെയർനെസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലിഷ് കോംപ്രിഹെൻഷൻ എന്നീ വിഭാഗങ്ങളിൽനിന്ന് 25 വീതം ചോദ്യങ്ങൾ. ഉത്തരം തെറ്റെങ്കിൽ അര മാർക്ക് കുറയ്ക്കും. 

ഒന്നാം ഘട്ടത്തിൽനിന്നു ഷോർട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവർക്കാണു രണ്ടാം ഘട്ട പരീക്ഷ. മൊത്തം 3 പേപ്പറിൽ ആദ്യത്തേത് എല്ലാവരും എഴുതണം. ഇതു രണ്ടു സെഷനുണ്ട്. രണ്ടേകാൽ മണിക്കൂറിന്റെ ഒന്നാം സെഷൻ പരീക്ഷയിൽ കണക്ക്, റീസണിങ് & ജനറൽ ഇന്റലിജൻസ്, ഇംഗ്ലിഷ്, ജനറൽ അവെയർനെസ്, കംപ്യൂട്ടർ പരിജ്ഞാനം എന്നിവ പരിശോധിക്കും. 15 മിനിറ്റിന്റെ ഡേറ്റാ എൻട്രി സ്പീഡ് ടെസ്റ്റാണ് രണ്ടാം സെഷൻ. 

ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസർ, സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ്–2 തസ്തികകളിലേക്കാണു രണ്ടാം പേപ്പർ. അസിസ്റ്റന്റ് ഓഡിറ്റ് ഓഫിസർ, അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫിസർ തസ്തികകളിലേക്കു മൂന്നാം പേപ്പർ. 

∙കേരളവും ലക്ഷദ്വീപും ഉൾപ്പെടുന്ന കർണാടക കേരള റീജന്റെ വിലാസം: Regional Director (KKR), Staff Selection Commission, 1st Floor, 'E' Wing, Kendriya Sadan, Koramangala, Bengaluru, Karnataka - 560034 (www.ssckkr.kar.nic.in)

Content Summary : SSC CGL 2023 Notification released for 7500 vacancies

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കല്യാണ തേൻനിലാ...

MORE VIDEOS