ADVERTISEMENT

കേന്ദ്ര സർവീസിൽ എൽഡി ക്ലാർക്ക് / ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ഡേറ്റാ എൻട്രി ഓപ്പറേറ്റർ ഗ്രേഡ് എ ഒഴിവുകളിൽ സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ (എസ്എസ്‌സി) അപേക്ഷ ക്ഷണിച്ചു. 1600 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. പ്ലസ്‌ടുക്കാർക്കാണ് അവസരം. ജൂൺ 8ന് അകം അപേക്ഷിക്കണം. https://ssc.nic.in

Read Also : സഹകരണ സംഘം / ബാങ്കുകളിൽ വിവിധ തസ്തികകളിലായി 157 ഒഴിവുകൾ

∙ പ്രായം: 2023 ഓഗസ്റ്റ് ഒന്നിനു 18–27 (ജനനം 1996 ഓഗസ്റ്റ് രണ്ട്– 2005 ഓഗസ്റ്റ് ഒന്ന്). സംവരണവിഭാഗങ്ങൾക്കും ഭിന്നശേഷിക്കാർക്കും വിമുക്‌തഭടർക്കും ഇളവുണ്ട്. ഭിന്നശേഷി സംവരണ നിബന്ധനകൾ വിജ്‌ഞാപനത്തിലുണ്ട്.

 

∙ യോഗ്യത: 12–ാം ക്ലാസ് ജയം (2023 ഓഗസ്റ്റ് 1 അടിസ്‌ഥാനമാക്കും).

 

∙ അപേക്ഷാഫീസ്: 100 രൂപ. ജൂൺ 10 വരെ അടയ്ക്കാം. ചലാനായി അടയ്ക്കുന്നവർ ജൂൺ 11 നു മുൻപു ചലാൻ ജനറേറ്റ് ചെയ്യണം. പട്ടികവിഭാഗ, ഭിന്നശേഷി, വിമുക്‌തഭട, വനിതാ അപേക്ഷകർക്കു ഫീസില്ല.

 

∙ തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത മൾട്ടിപ്പിൾ ചോയ്‌സ് പരീക്ഷ (രണ്ടു ഘട്ടം), സ്‌കിൽ ടെസ്‌റ്റ്/ടൈപ്പിങ് ടെസ്‌റ്റ് എന്നിവയുണ്ട്. പരീക്ഷയിൽ തെറ്റായ ഉത്തരങ്ങൾക്കു നെഗറ്റീവ് മാർക്കുണ്ടാകും.

 

ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്‌തികയിലേക്കു നടത്തുന്ന 15 മിനിറ്റ് സ്‌കിൽ ടെസ്‌റ്റിൽ കംപ്യൂട്ടർ ഡേറ്റാ എൻട്രി വേഗം പരിശോധിക്കും. കംപ്യൂട്ടറിൽ മണിക്കൂറിൽ 8,000 കീ ഡിപ്രഷൻ വേഗം വേണം. എൽഡി ക്ലാർക്ക് /ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്‌തികയിലേക്കുള്ള 10 മിനിറ്റ് കംപ്യൂട്ടർ ടൈപ്പിങ് ടെസ്‌റ്റിൽ ഹിന്ദി ടൈപ്പിങ്ങിൽ മിനിറ്റിൽ 30 വാക്കും ഇംഗ്ലിഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 35 വാക്കും വേഗം വേണം. കൂടുതൽ വിവരങ്ങളും വിശദമായ സിലബസും വെബ്സൈറ്റിലെ വിജ്‌ഞാപനത്തിൽ.

 

∙ കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്. ഏതെങ്കിലും ഒരു കേന്ദ്രം തിരഞ്ഞെടുക്കുക.

 

അപേക്ഷിക്കേണ്ട വിധം: https://ssc.nic.in എന്ന വെബ്‌സൈറ്റിലൂടെ രണ്ടു ഘട്ടമായി അപേക്ഷിക്കണം. ആദ്യഘട്ടം ഒറ്റത്തവണ റജിസ്ട്രേഷനാണ്. ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യണം. ഒറ്റത്തവണ റജിസ്ട്രേഷനു ശേഷം യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ചു ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കാം.

 

Content Summary : SSC CHSL notification 2023 released; apply for 1600 vacancies till June 8

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com