ADVERTISEMENT

കൊച്ചി നേവൽ ബേസിലെ നേവൽ ഷിപ് റിപ്പയർ യാഡിലും നേവൽ എയർക്രാഫ്റ്റ് യാഡിലും 240 അപ്രന്റിസ് ഒഴിവ്. സെപ്റ്റംബർ 16 വരെ അപേക്ഷിക്കാം. 

Read Also : പ്രായം 18 നും 24നും ഇടയിലാണോ?; ഐഒസിഎലിൽ അപ്രന്റിസ് ആകാം

∙ ഒഴിവുള്ള ട്രേഡുകൾ: കംപ്യൂട്ടർ ഒാപ്പറേഷൻ ഒാഫ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്സ് മെക്കാനിക്, ഫിറ്റർ, മെഷിനിസ്റ്റ്, മെക്കാനിക് മോട്ടർ വെഹിക്കിൾ, മെക്കാനിക് റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷൻ, ടർണർ, വെൽഡർ-ഗ്യാസ് ആൻഡ് ഇലക്ട്രിക്, ഇൻസ്ട്രുമെന്റ് മെക്കാനിക്, ഷീറ്റ് മെറ്റൽ വർക്കർ, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഇലക്ട്രോപ്ലേറ്റർ, പ്ലമർ, മെക്കാനിക് ഡീസൽ, ഷിപ്റൈറ്റ്-വുഡ്, ടൂൾ ആൻഡ് ഡൈ മേക്കർ, പെയിന്റർ-ജനറൽ, ഫൗൺട്രിമാൻ, ടെ‌യ്‌ലർ-ജനറൽ, മെഷിനിസ്റ്റ്-ഗ്രൈൻഡർ, മെക്കാനിക് ഒാട്ടോ ഇലക്ട്രിക്കൽ ഇലക്ട്രോണിക്, ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്, സിവിൽ), മെക്കാനിക് മറൈൻ ഡീസൽ, മറീൻ എൻജിൻ ഫിറ്റർ.

 

∙യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ്, 65% മാർക്കോടെ ബന്ധപ്പെട്ട ട്രേഡിൽ െഎടിഐ (നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് പരിഗണിക്കും). 

 

∙പ്രായപരിധി: 21. പട്ടികവിഭാഗത്തിന് 5 വർഷവും ഒബിസിക്കാർക്കു 3 വർഷവും ഉയർന്ന പ്രായത്തിൽ ഇളവുണ്ട്.

നിശ്ചിത മാതൃകയിൽ തയാറാക്കിയ അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും The Admiral Superintendent (for Officer in-Charge), Apprentices Training School, Naval Ship Repair Yard, Naval Base, Kochi-682 004 എന്ന വിലാസത്തിൽ സാധാരണ തപാലിൽ അയയ്ക്കണം. 

 

Content Summary : Start Your Career in the Navy: 240 Apprentice Vacancies Available at Kochi Naval Base – Apply Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com