ADVERTISEMENT

ഐഡിബിഐ ബാങ്കിൽ 600 ജൂനിയർ അസിസ്റ്റന്റ് മാനേജർ ഒഴിവിൽ 30 വരെ അപേക്ഷിക്കാം. www.idbibank.in

Read Also : പരിശീലനസമയത്ത് 50,000 രൂപ മുതൽ 1.60 ലക്ഷം രൂപ വരെ സ്റ്റൈപൻഡ്

പിജി ഡിപ്ലോമ ഇൻ ബാങ്കിങ് ആൻഡ് ഫിനാൻസ് സർട്ടിഫിക്കറ്റ് കോഴ്‌സിലേക്കാണു പ്രാഥമിക തിരഞ്ഞെടുപ്പ്. ഒരു വർഷ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ജൂനിയർ അസിസ്റ്റന്റ് മാനേജർ ഗ്രേഡ് ഒ തസ്‌തികയിൽ നിയമനം ലഭിക്കും. ബെംഗളൂരുവിലെ മണിപ്പാൽ ഗ്ലോബൽ എജ്യുക്കേഷൻ, നോയിഡയിലെ നിറ്റെ എജ്യുക്കേഷൻ ഇന്റർനാഷനൽ എന്നിവിടങ്ങളിലാണു കോഴ്‌സ്.

 

യോഗ്യത: ബിരുദം. കംപ്യൂട്ടർ പരിജ്ഞാനം വേണം. പ്രാദേശികഭാഷ അറിയുന്നവർക്കു മുൻഗണന.

∙പ്രായം: 20–25. 

യോഗ്യതയും പ്രായവും 2023 ഓഗസ്റ്റ് 31 അടിസ്ഥാനമാക്കി കണക്കാക്കും. പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിമുക്‌തഭടൻമാർക്കും ഇളവുണ്ട്.

∙തിരഞ്ഞെടുപ്പ്:  ഒക്ടോബർ 20ന് ഓൺലൈൻ ടെസ്‌റ്റ്. തുടർന്ന് ഇന്റർവ്യൂ. ലോജിക്കൽ റീസണിങ്, ഡേറ്റ‌ാ അനാലിസിസ് & ഇന്റർപ്രട്ടേഷൻ, ഇംഗ്ലിഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ജനറൽ/ ഇക്കോണമി/ ബാങ്കിങ് അവെയർനെസ് എന്നിവ ഉൾപ്പെടുന്നതാണു പരീക്ഷ. 

∙ഫീസ്: 1000 രൂപ (പട്ടികവിഭാഗ, ഭിന്നശേഷി അപേക്ഷകർക്ക് 200 രൂപ). ഓൺലൈനിൽ അടയ്‌ക്കാം. 

 

Content Summary : IDBI Bank announces 600 Junior Assistant Manager vacancies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com