ഇല്ല പച്ചപ്പ് കളയില്ല; പിഴുതു മാറ്റി സ്ഥാപിച്ചത് 1285 മരങ്ങൾ !

tree
SHARE

വികസന പ്രവർത്തനങ്ങളുടെ ഭാഗമായി  മരങ്ങൾ വ്യാപകമായി മുറിച്ച് മാറ്റുന്ന നഗരത്തിൽ മരങ്ങൾ സംരക്ഷിക്കാനുള്ള നടപടികളുമായി ബാംഗ്ലൂർ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ് (ബിഐഎഎൽ). രണ്ടാമത്തെ ടെർമിനൽ നിർമാണത്തിന്റെ ഭാഗമായാണ് മരങ്ങൾ പിഴുതു മാറ്റി സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾക്ക് പരിസ്ഥിതി ദിനത്തിൽ തുടക്കമിട്ടത്. 

1285 മരങ്ങൾ പിഴുതുമാറ്റി അനുയോജ്യമായ സ്ഥലത്ത് സ്ഥാപിക്കുന്നതുൾപ്പെടെ 7095 മരങ്ങളാണ് വിമാനത്താവള പരിസരത്ത് നട്ടുപിടിപ്പിക്കുന്നതെന്ന് ബിഐഎഎൽ ചീഫ് പ്രൊജക്ട് ഓഫിസർ ടോം ഷിമിൻ പറഞ്ഞു. ബെംഗളൂരുവിലെ വുഡ് സയൻസ് ആൻഡ് ടെക്നോളജിയുടെ സഹകരണത്തോടെ വോൾവോയുടെ അത്യാധുനിക ട്രീ ട്രാൻസ്പ്ലാന്റർ യന്ത്രം ഉപയോഗിച്ചാണ് മരങ്ങൾ പിഴുതെടുക്കുന്നത്.

കുഴികൾ കുഴിച്ച് മരം നട്ട് ഉറപ്പിക്കുന്നത് വരെ ഹൈഡ്രോളിക് സംവിധാനം ഉപയോഗിച്ച് യന്ത്രം ചെയ്യും. ഒരു ദിവസം 17 മരങ്ങൾ വരെ ഇത്തരത്തിൽ മാറ്റി സ്ഥാപിക്കാൻ കഴിയും. 20 വർഷം വരെ പ്രായമുള്ള മരങ്ങൾ യന്ത്രം ഉപയോഗിച്ച് പൊക്കിയെടുക്കാം.

98 ശതമാനം മരങ്ങളും 3 മാസത്തിനുള്ളിൽ  പൂർണ വളർച്ചയിലെത്തും. 18 മാസത്തിനുള്ളിൽ ടെർമിനൽ നിർമാണം പൂർത്തിയാകുമ്പോൾ  പരിസ്ഥിതി സൗഹാർദ വിമാനത്താവളമായി കെംപെഗൗഡ മാറുമെന്നും ടോം ഷിമിൻ പറഞ്ഞു.

സിറ്റി റെയിൽവേ സ്റ്റേഷനിൽ ചുമർ പൂന്തോട്ടം

കെഎസ്ആർ സിറ്റി റെയിൽവേ സ്റ്റേഷനെ അലങ്കരിച്ച് ചുമർ പൂന്തോട്ടം.  പ്രവേശനകവാടത്തിലാണ് ചുമർ പൂന്തോട്ടം ഒരുക്കിയിരിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EARTH N COLORS
SHOW MORE
FROM ONMANORAMA