മഞ്ഞുമേഘങ്ങൾ വിരുന്നെത്തി; വിസ്മയിപ്പിച്ച് വെള്ളാണിക്കൽ പാറമുകൾ!

 Vellanickal Rock
SHARE

മഞ്ഞു കാണാൻ ആൾക്കാർ മലമുകളിലേക്ക് ഒഴുകിയത് നാട്ടുകാരിൽ ആദ്യം പരിഭ്രാന്തി പരത്തിയെങ്കിലും പിന്നീട് കൗതുകമായി. ഇന്നലെ വൈകിട്ട് വെഞ്ഞാറമൂട് വെള്ളാണിക്കൽ പാറമുകളിലാണ് മഞ്ഞുമേഘങ്ങൾ വന്നു കൂടിയത്. മഴയായതിനാൽ വളരെ കുറച്ചു പേർ മാത്രമേ മലമുകളിലുണ്ടായിരുന്നുള്ളു. എന്നാൽ മലമുകളിൽ മഞ്ഞു തളം കെട്ടുന്നത് താഴ്‌വാരത്തുണ്ടായിരുന്നവർ കണ്ടു. കൂടാതെ മലമുകളിലുള്ളവർ സുഹൃത്തുക്കൾക്കു വിവരം കൈമാറുകയും കൂടി ചെയ്തപ്പോൾ വളരെയധികം പേർ മലമുകളിലേക്ക് വാഹനങ്ങളിൽ യാത്ര തിരിച്ചു.

ഇന്നലെ വൈകിട്ട് 5.30നാണ് സംഭവം.  പ്രദേശവാസികളും മലമുകളിലേക്ക് എത്തിയപ്പോഴാണ് മഞ്ഞു തളംകെട്ടി നിൽക്കുന്ന സുന്ദര കാഴ്ച ദൃശ്യമാകുന്നത്.ചെറിയ മഴയുണ്ടായിരുന്നതിനാൽ പാറ പരപ്പിൽ ആൾക്കാർ കുറവായിരുന്നു. വലിയ മഴയുടെ ഭാവത്തിൽ ആകാശത്തിൽ മേഘങ്ങൾ ഉരുണ്ടു കൂടി. മഴയാണെന്നാണ് എല്ലാവരും കരുതിയത്. മഞ്ഞ് പാറമുകളിലേക്ക് താഴ്ന്നിറങ്ങിയപ്പോൾ പ്രദേശമാകെ ഇരുണ്ടു തുടങ്ങിയിരുന്നു.

സാധാരണ ഡിസംബർ,ജനുവരി മാസങ്ങളിൽ പാറമുകളിൽ മഞ്ഞു മേഘങ്ങൾ എത്തുന്നുണ്ടെന്നും എന്നാൽ ജൂണിൽ ആദ്യമായാണ് ഇത്തരം പ്രതിഭാസം ഉണ്ടാകുന്നതെന്നും പരിസ്ഥിതി പ്രവർത്തകനായ രതീഷ് വെള്ളാണിക്കൽ പറഞ്ഞു സമുദ്ര നിരപ്പിൽ നിന്നും 1700 അടി ഉയരത്തിലാണ് വെള്ളാണിക്കൽ പാറമുകൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EARTH N COLORS
SHOW MORE
FROM ONMANORAMA