കാഴ്ചയുടെ വസന്തം തീർത്ത് പക്ഷിക്കൂട്ടം; മനം മയങ്ങി സഞ്ചാരികൾ

Birds of Kole wetlands
SHARE

തൃശൂർ പാവറട്ടി കോൾപ്പാടത്ത് ഓണമുണ്ണാൻ പക്ഷിക്കൂട്ടങ്ങളെത്തി. ഓണക്കാലത്ത് നാട്ടുകാർക്ക് കാഴ്ചസദ്യ ഒരുക്കുകയാണ് പക്ഷിക്കൂട്ടം. വിവിധ വർണങ്ങളിലും ആകൃതിയിലും വലുപ്പത്തിലുമുള്ള കൊക്കുകളുടെ കൂട്ടമാണ് കാഴ്ചയുടെ വസന്തം തീർക്കുന്നത്. കർക്കടകത്തിന്റെ പഞ്ഞമെല്ലാം മാറി ചിങ്ങമാസം എത്തിയതോടെ കോൾപ്പാടത്ത് കൃഷിപ്പണികൾക്ക് ഒരുക്കം തുടങ്ങി.

സമൃദ്ധിയുടെയും കാലമാണ്.  വയറ് നിറച്ച് സമീപത്തെ വിജനമായ ഇടങ്ങളിലെ മരച്ചില്ലകളിലും തെങ്ങിൻ പട്ടകളിലുമാണ് ഇവയുടെ വിശ്രമം.

വർണക്കൊക്ക്, ചേരാചുണ്ടൻ, കാലിക്കൊക്ക്, കുളക്കൊക്ക്, കഷണ്ടി കൊക്ക്, കന്യാസ്ത്രീ കൊക്ക്, ഇടമുണ്ടി, ഞാറ കൊക്ക്, കറുത്ത കഷണ്ടി കൊക്ക് തുടങ്ങിയവയാണ് എത്തിയിട്ടുള്ളത്. ഇനി ഇൗ കൃഷിക്കാലം കഴിയുന്നത് വരെ പക്ഷികളുടെ വർണവൈവിധ്യം കോൾപ്പാടത്ത് ഉണ്ടാകും. പുതിയ അഥിതികളും ഇടക്കാലത്ത് എത്തും. ചിലത് പോകും. മനം മയക്കുന്ന കാഴ്ചകളിൽ മുങ്ങാൻ സഞ്ചാരികളും കോൾപ്പാടത്ത് എത്തും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EARTH N COLORS
SHOW MORE
FROM ONMANORAMA